അമ്പും വില്ലുമേന്തി വനത്തിൽ പൃഥി!! അധികമാരും കാണാത്ത അയ്യപ്പ സ്വാമിയുടെ കഥയുമായി പൃഥ്വി, കാണൂ

ഈ മണ്ഡലകാലത്ത് പൃഥ്വിയുടെ പ്രഖ്യപാനം ആരാധകർക്കിടയിലും അയ്യപ്പ ഭക്തർക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

Recommended Video

അയ്യപ്പ സ്വാമിയുടെ കഥയുമായി പൃഥ്വി അയ്യപ്പ സ്വാമിയുടെ കഥയുമായി പൃഥ്വി | Oneindia Malayalam

ശബരിമല സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ദിനംപ്രതി നിരവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറം ലോകത്ത് എത്തുന്നത്. തുടക്കത്തിൽ തന്നെ സ്ത്രീ പ്രവേശന വിധിയിൽ അഭിപ്രായം പ്രകടിപ്പിച്ച് സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടണമെന്നായിരുന്നു ഭൂരിഭാഗം താരങ്ങളുടേയും അഭിപ്രായം.

വൃശ്ചിക മാസം അയ്യപ്പ ഭക്തർക്ക് മാത്രമല്ല സിനിമ മേഖലയിലും ഒരു വിശേഷ മാസം തന്നെയാണ്. അയ്യപ്പ സ്വാമിയുടേയും ശബരിമലയുടേയും പശ്ചാത്തലത്തിൽ നിരവധി സിനിമകൾ വെളളിത്തിരയിൽ ജനിച്ചിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും ആ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോഴിത ആ കൂട്ടത്തിലേയ്ക്ക് മറ്റൊരു അയ്യപ്പൻ ചിത്രം കൂടി വരുകയാണ്. മലയാളത്തിലെ യുവതാരം പൃഥ്വിരാജാണ് അയ്യപ്പനായി എത്തുന്നത്. താരം തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഈ മണ്ഡലകാലത്ത് പൃഥ്വിയുടെ പ്രഖ്യപാനം ആരാധകർക്കിടയിലും അയ്യപ്പ ഭക്തർക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

അയ്യപ്പനായി പൃഥ്വി

അയ്യപ്പനായി പൃഥ്വി

അയ്യപ്പ സ്വാമിയുടെ ചരിത്രം പറയുന്ന പല ചിത്രങ്ങളും വെള്ളിത്തരയിൽ എത്തിയിട്ടുണ്ട്. അതേ സിരീസിലേയ്ക്ക് വീണ്ടും പുതിയ ചിത്രം എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പഥ്വിരാജാണ് അയ്യപ്പ സ്വാമിയായി എത്തുന്നത്. വൃശ്ചികം 1ാം തീയതി തന്നെയാണ് അയ്യപ്പന്റെ വീരകഥ പറയുന്ന പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ശങ്കർ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

 സ്വാമി ശരണം  അയ്യപ്പ

സ്വാമി ശരണം അയ്യപ്പ

ഫസ്റ്റ് ലുക്ക് പോസ്റ്ററോടെയാണ് ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തിയത്. അമ്പും വില്ലുമേന്തി കാട്ടിൽ പുലിയുടെ സമീപത്ത് ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ ലുക്ക് പോസ്റ്ററിലുളളത്. അയ്യപ്പ റോ, റിയൽ, റൊബൽ എന്ന ടാഗലൈനേടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍.ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്‍. സ്വാമിയേ ശരണം അയ്യപ്പ എന്ന അടി കുറിപ്പോടു കൂടിയായിരുന്നു താരം പോസ്റ്റർ പങ്കുവെച്ചത്.

  ആരും പറയാത്ത അയ്യപ്പന്റെ കഥ

ആരും പറയാത്ത അയ്യപ്പന്റെ കഥ

പോരാളിയായ ഒരു രാജകുമാരന്റെ ഇതുവരെ പറയാത്ത കഥ. ഒരിക്കൽ ഈ മണ്ണിൽ ചവിട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി.. എന്നാണ് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സിനിമയെ കുറിച്ച് വിശേഷിപ്പിച്ചത്. 'പതിനെട്ടാം പടി' എന്ന സിനിമയ്ക്കു ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇതാണെന്നും ഓഗസ്റ്റ് സിനിമയ്ക്കും ഷാജി നടേശനും സന്തോഷ് ശിവനും പൃഥ്വിരാജിനും നന്ദിയുണ്ടെന്നും ശങ്കർ രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചും.

 ആവേശത്തോടെ പ്രേക്ഷകർ

ആവേശത്തോടെ പ്രേക്ഷകർ

എന്തായാലും പൃഥ്വിയുടെ പുതിയ ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷം നേരം കൊണ്ടാണാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും അയ്യപ്പ ഭക്തരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ( വൃശ്ചികം 1 ന്) പ്രേക്ഷകർക്ക് വൃശ്ചികദിനാംശസ നേർന്നു കൊണ്ട് മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയായികരുന്നു പൃഥ്വിയുടെ പുതിയ പ്രഖ്യാപനം.

കറുപ്പ് ധരിച്ച് ലാലേട്ടൻ

കറുപ്പ് ധരിച്ച് ലാലേട്ടൻ

അയ്യപ്പ ഭക്തർക്ക് വൃശ്ചിക മാസവും കരുത്ത വസ്ത്രവും വളരെ പ്രധാനപ്പെട്ടതാണ്. ശബരിമാല തീർഥാടനത്തിനായി അയ്യപ്പന്മാർ ധരിക്കുന്ന പ്രധാന നിറങ്ങളിലൊന്നാണ് കറുപ്പ്. കറുത്ത വസ്ത്രമണിഞ്ഞ് തൊഴു കയ്യോടെ നിൽക്കുന്ന ചിത്രമാണ് ലാലേട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി സ്വാമി ശരണമെന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. വൃശ്ചിക മാസത്തിന്റെ തുടക്ക ദിവസത്തിലാണ് ലാലേട്ടൻ കറുപ്പ് ധരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

സ്വാമി അയ്യപ്പൻ

സ്വാമി അയ്യപ്പൻ

അയ്യപ്പന്റെ വീരകതകളും ചരിത്രവും ഓതുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിലും തെന്നിന്ത്യൻ ഭാഷയിലുമെല്ലാം പിറന്നിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വാമി അയ്യപ്പൻ. നീല പ്രൊഡക്ഷന്റെ ബാനറിൽ പി സുബ്രഹ്മണി സവിധാനെ ചെയ്ത ചിത്രമായിരുന്നു ഇത്. സുബ്രഹ്മണി തന്നെയാണ് സിനിമ നിർമ്മിച്ചതും. ചിത്രത്തിന് 1975 ൽ കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. മികച്ച ബാലതരം, മികച്ച വരികൾ എന്നീ അവാർഡുകളും ചിത്രത്തെ തേടിയെത്തിയിരുന്നു.

ശബരിമല അയ്യപ്പൻ

ശബരിമല അയ്യപ്പൻ

ശബരിമല അയ്യപ്പൻ 1961 ൽ പുറത്തിറങ്ങിയ ചിത്രമാണ് ശബരിമല അയ്യപ്പൻ. വിഎസ്എൻ പ്രൊഡക്ഷന്റെ ബാനറിൽ കുപ്പു സ്വാമിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ രാമലൂ നായിഡുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 61 കാലഘട്ടത്തിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.

ശരണം ശരണം പൊന്നയ്യപ്പ

ശരണം ശരണം പൊന്നയ്യപ്പ

ശരണം ശരണം പൊന്നയ്യപ്പ 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് ശരണം ശരണം പൊന്നയ്യപ്പ. വിഎസ്എൻ പ്രൊഡക്ഷന്റെ ബാനറിൽ സത്യനാഥാണ് കഥ, തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. വിഎസ്എൻ പ്രൊഡക്ഷൻ തന്നെയാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X