പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

By Akhila

ബെന്യാമിന്റെ ആടുജീവിതം പ്രമേയമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായി എത്തുന്നത്. കുവൈറ്റ്, ദുബായ്, ജോര്‍ദ്ദാന്‍ എന്നിവടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം 2018ലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിലെ നജീബിനെ അവതരിപ്പിക്കുന്ന നായകന്‍ പൃഥ്വിരാജാണ്. അതേ ഒരു മനുഷ്യനോ മൃഗമോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ മാറുന്ന നജീബായി എത്തുന്ന പൃഥ്വിരാജിന്റെ രൂപത്തെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്തായാലും ഏറ്റെടുത്തിരിക്കുന്ന പുതിയ പ്രോജക്ടുകള്‍ക്ക് ശേഷമാണ് ബ്ലസിയുടെ ചിത്രത്തെ കുറിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുകയുള്ളൂ.

ആടുജീവിതം

പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

നജീബ് എന്ന പ്രവാസിയുടെ യഥാര്‍ത്ഥ ജീവിത കഥയായിരുന്നു ബെന്യാമിന്റെ ആടുജീവിതം. ബ്ലസിയുടെ സംവിധാനത്തിലെ ചിത്രത്തിനും നോവലിന്റെ പേര് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

 നജീബായി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

പുതിയ ചിത്രമായ ആടുജീവിതത്തില്‍ വിക്രം നായകനായി എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നജീബ് ആകാന്‍ ശരീരികമായി ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതുക്കൊണ്ടാണ് പൃഥ്വിരാജിനെ ക്ഷണിച്ചതെന്നാണ് ബ്ലസി പറഞ്ഞത്. മുമ്പ് ബ്ലസിയുടെ കാഴ്ച എന്ന ചിത്രത്തിലും വിക്രമിനെ നായകനായി പരിഗണിച്ചിരുന്നു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ

പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബിന്റെ വേഷം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നജീബാകാന്‍ ഒരു നീണ്ട കാലയളവ് തന്നെ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

 ഹിറ്റ് നായകന്‍

പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ ആടുജീവിതത്തിലൂടെ നജീബായി എത്തുമ്പോള്‍ അത് താരത്തിന്റെ കരിയറിലെ മികച്ചതായിരിക്കുമെന്നത് തീര്‍ച്ച.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X