പൃഥ്വിരാജിനിഷ്ടം മലയാളം
ഏതാനും സിനിമളുടെ വിജയത്തോടെ പൃഥ്വിരാജ് തമിഴില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. എണ്‍പത് ലക്ഷം രൂപ വരെ തമിഴില്‍ പൃഥ്വിരാജിന് പ്രതിഫലം നല്‍കാന്‍ നിര്‍മാതാക്കള് തയ്യാറാണ്. എന്നിട്ടും തമിഴിനേക്കാള്‍ മലയാളത്തോടാണ് പൃഥ്വിരാജിന് പ്രിയം.
ഒരു മാസം ഇരുപത് ദിവസം മലയാളത്തിനും പത്ത് ദിവസം തമിഴിനുമാണ് പൃഥ്വിരാജ് നീക്കിവച്ചിരിക്കുന്നത്. തമിഴിലെ കനത്ത പ്രതിഫലത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് പൃഥ്വിരാജ് മലയാളത്തിനായി കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവയ്ക്കുന്നതിനു പിന്നിലെ ചേതോവികാരമെന്താണ്?
ചോക്ലേറ്റിന്റെ വിജയം പൃഥ്വിരാജിന്റെ കരിയറിലെ ഒരു കുതിപ്പായിരുന്നു. പൃഥ്വിരാജ് സോളോ ഹീറോ ആയി അഭിനയിച്ച് വിജയിപ്പിച്ച ആദ്യത്തെ ചിത്രം. പിന്നാലെ ക്രിസ്മസ് ചിത്രമായ കങ്കാരുവും ശരാശരി വിജയം നേടി. മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷ് പോലും പരാജയപ്പെട്ടപ്പോഴാണ് കങ്കാരു വിജയം നേടിയത്. അതോടെ മലയാള സിനിമയില്‍ തന്റെ സ്ഥാനമെവിടെയെന്ന് പൃഥ്വിരാജ് കൃത്യമായി അടയാളപ്പെടുത്തി.
മലയാളത്തിലെ നാളത്തെ സൂപ്പര്‍സ്റ്റാറെന്നാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പൃഥ്വിരാജിനെ വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ അഡ്വാന്‍സ് തുക നല്‍കാന്‍ തിയേറ്ററുടമകള്‍ തയ്യാറാവുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങള്‍ മാത്രം അഡ്വാന്‍സ് നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാറുള്ള തിയേറ്ററുടമകള്‍ അവരുടെ ലിസ്റ്റില്‍ പൃഥ്വിരാജിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അടുത്ത പേജ്-


Click it and Unblock the Notifications