സൂപ്പര്‍സംവിധായകരുടെ ചിത്രങ്ങളില്‍
തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ പൃഥ്വിരാജിന്റെ കരിയറിനെയാണ് മാറ്റിമറിച്ചിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളെ മാത്രം നായകന്‍മാരാക്കി സിനിമകളൊരുക്കാറുള്ള സംവിധായകര്‍ പൃഥ്വിരാജിനെ തങ്ങളുടെ സിനിമകളില്‍ നായകന്മാരാക്കാന്‍ ഇപ്പോള്‍ തയ്യാറാണ്.
പ്രേംനസീര്‍ മുതല്‍ ദിലീപ് വരെയുള്ള സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി ചിത്രങ്ങളെടുത്തിട്ടുള്ള സംവിധായകനായ ജോഷിയുടെ പുതിയ ചിത്രമായ റോബിന്‍ഹുഡിലെ നായകന്‍ പൃഥ്വിരാജാണ്. എന്നും സൂപ്പര്‍താരങ്ങളെ മാത്രം നായകന്മാരാക്കിയിട്ടുള്ള ജോഷി പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കാന്‍ തയ്യാറാവുമ്പോള്‍ അതിലെ സൂചനകള്‍ വ്യക്തമല്ലേ?
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരായിരുന്നു ഷാജി കൈലാസിന്റെ പ്രിയതാരങ്ങള്‍. ദിലീപിനെ നായകനാക്കിയും ഷാജി ഒരു സിനിമയെടുത്തു. സൂപ്പര്‍താരങ്ങള്‍ക്കായി ആക്ഷന്‍ സിനിമകള്‍ മാത്രമൊരുക്കാറുള്ള ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് മൂന്ന് റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്!
അടുത്ത സൂപ്പര്‍താരമെന്ന പദവിയിലേക്കുള്ള സഞ്ചാരത്തിന്റെ വഴികള്‍ഇപ്പോള്‍ പൃഥ്വിരാജ് വ്യക്തമായി മുന്നില്‍ കാണുന്നു. തമിഴില്‍ എണ്‍പത് ലക്ഷം രൂപ വാങ്ങി നിരന്തരമായി സിനിമകള്‍ ചെയ്താലും അവിടെയൊരു സൂപ്പര്‍സ്റ്റാറാനാവുമോയെന്ന കാര്യം സംശയം. അതേ സമയം മലയാളത്തില്‍ അതിനുള്ള എല്ലാ സാധ്യതകളും മുന്നില്‍ തുറന്നുകിടക്കുന്നു. തമിഴിന് പത്തു ദിവസവും മലയാളത്തിന് 20 ദിവസവും പൃഥ്വിരാജ് നീക്കിവയ്ക്കുന്നതിന് പിന്നിലെ രഹസ്യം മനസിലായില്ലേ?
മുന്‍ പേജ്-


Click it and Unblock the Notifications