പിറന്നാള്‍ ദിനത്തില്‍ സന്തോഷങ്ങള്‍ക്കൊടുവില്‍ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി പൃഥ്വിരാജെത്തി! കാണൂ
Recommended Video

ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയ പൃഥ്വിരാജ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ്തുടങ്ങിയത് അടുത്തിടെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായ നയന്‍ സംവിധാനം ചെയ്യുന്നത് ജെനൂസ് മൂഹമ്മദാണ്. കമലിന്റെ മകനായ ജെനൂസ് നേരത്തെ ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. നയന്‍ എന്ന സിനിമ നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. സയന്റിഫിക് ത്രില്ലറായ ചിത്രത്തില്‍ നായകനായെത്തുന്നതം പൃഥ്വിയാണ്. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മടി പിടിച്ച് മാറി നിന്ന പൃഥ്വിയെ ജോലിയൈടുക്കാനായി പേരിപ്പിച്ച സുപ്രിയയുടെ വീഡിയോയുമൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്. ഗോദയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വാമിഖ ഗബ്ബിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
നയന്‍ ഷൂട്ടിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരുന്നതിനിടയിലായിരുന്നു പൃഥ്വി ലൂസിഫറിലേക്ക് തിരിഞ്ഞത്. സിനിമ നംവബര്‍ 16 ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് തീയതിയില്‍ മാറ്റമുണ്ടെന്നും സിനിമയ്ക്കായി കുറച്ചുകൂടി കാത്തിരിക്കണമെന്നുമാണ് ഇപ്പോള്‍ പൃഥ്വിരാജ് പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ സന്ദേശത്തിന് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഇതുവരൈ ചിത്രീകരിച്ച ഭാഗങ്ങളൊക്കെ തങ്ങള്‍ക ണ്ടുവെന്നും സിനിമയ്ക്ക് കുറച്ചുകൂടി കാര്യങ്ങള്‍ വേണമെന്നും തോന്നിയതായും, അതാണ് റിലീസ് മാറ്റുന്നതെന്നും താരം പറയുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തന്ന ചിത്രം തന്നെയാണിത്. എന്നാല്‍ കുറച്ചുകൂടി സമയം ചിത്രത്തിന് ആവശ്യമാണ്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ പിറന്നാള്‍ ആഘോഷിച്ചതെന്നും മോഹന്‍ലാലില്‍ നിന്നാണ് കേക്ക് വാങ്ങിയതെന്നും ജീവിതത്തിലെ തന്നെ മറക്കാന്‍ കഴിയാത്ത പിറന്നാളാണ് ഇത്തവണത്തേതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം.


Click it and Unblock the Notifications











