പൃഥ്വിരാജും നിവിന്‍ പോളിയും പിന്നെ ഭാവനയും
ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്യാമപ്രസാദ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചും ഔദ്യോഗികമായ വിവരം നല്‍കിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന് അതിന്റെതായ പ്രാധാന്യം പ്രേക്ഷകര്‍ നല്‍കിയിരുന്നു.

'ഇവിടെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഫഹദ് ഫാസിലും ഒപ്പം യുവതാരം പൃഥ്വിരാജും എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. നായികയായി നൈല ഉഷയും ഉണ്ടാകുമെന്ന് കേട്ടു.

പക്ഷെ ഇപ്പോള്‍ കഥയാകെ മാറി. ഇവിടെ എന്ന ശ്യാമ പ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സ്‌ക്രീനിലെത്തുന്നത് യങ് റൊമാന്റിക് ഹീറോ നിവിന്‍ പോളിയാണ്. നൈല ഉഷയെ വെട്ടി നായിക നിരയിലേക്ക് ഭാവനയും കയറി.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ വിദേശത്തു നിന്നുള്ള താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ടാകും. ഇവരെ കൂടാതെ അജു വര്‍ഗീസും തമിഴ് നടന്‍ വൈജി മഹേന്ദ്രനും ഇവിടെയില്‍ കഥാപാത്രങ്ങളായി എത്തും.

അജയന്‍ വേണു ഗോപാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ബഹുഭൂരിഭാഗം ഡയലോഗുകളും ഇംഗ്ലീഷിലായിരിക്കും. കൊച്ചിയില്‍ ഒരു വര്‍ക് ഷോപ്പിട്ടാണ് മുഖ്യതാരങ്ങളെ പരിചയപ്പെടുത്തിയത്. വെള്ളിത്തിരയിലെ വെളിച്ചമില്ലാതെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. ഒരു സിനിമ തുടങ്ങുന്നതെങ്ങനെ എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ശ്യാമപ്രസാദ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

പൂജയോടെ സിനിമ ആരംഭിയിക്കുക എന്ന പതിവ് ചട്ടക്കൂടിന് വിരുദ്ധമായാണ് ശ്യാമപ്രസാദ് ഇവിടെ എന്ന ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്. ക്രൈം ഡ്രാമ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും.


Click it and Unblock the Notifications











