പൃഥ്വിയും നിവിനും ഹരിഹരന്‍ ചിത്രത്തില്‍
ഏഴാമത്തെ വരവിന്റെ പരാജയത്തില്‍ നിന്ന് കരകയറാന്‍ രണ്ട് ചിത്രങ്ങളുമായി ഹരിഹരന്‍. ആദ്യ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ആയിരിക്കും. അത് ശേഷം നിവിന്‍ പോളിയെ നായകനാക്കിയും ഒരു ചിത്രം സംവിധാനം ചെയ്യും.
ആദ്യം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജിനൊപ്പമുള്ള ചിത്രമാണ്. ഹരിഹരന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഹരിഹരനിപ്പോള്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിയ്ക്കും. ചിത്രത്തിന്റെ പേരോ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. കോഴിക്കോടായിരിക്കും പ്രധാന ലൊക്കേഷന്‍.

പൃഥ്വിയുമൊത്തുള്ള സിനിമ കഴിഞ്ഞാല്‍ നിവിന്‍പോളി ചിത്രത്തിലേക്ക് കടക്കും. ഗായത്രി സിനിമാ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ഹരിഹരന്റെ ഭാര്യ ഭവാനിയാണ് നിവിന്‍പോളി ചിത്രം നിര്‍മിക്കുന്നത്. പ്രേം പൂജാരി, ഏഴാമത്തെ വരവ്, സര്‍ഗം എന്നീ ചിത്രങ്ങള്‍ നേരത്തെ ഈ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. പുതുവര്‍ഷത്തിലാണ് ചിത്രം തിയേറ്ററിലെത്തുക
ഏഴാമത്തെ വരവിന് ശേഷം എം ടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഭീമന്‍ എന്ന സിനിമ സംവിധാനം ചെയ്യാനാണ് ആദ്യം ഹരിഹരന്‍ തീരുമാനിച്ചിരുന്നത്. ഈ പ്രൊജക്ട് ഇനി അടുത്തവര്‍ഷമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതിനാലാണ് ഹരിഹരന്‍ പുതിയ ചിത്രത്തിലേക്ക് കടന്നത്.


Click it and Unblock the Notifications