പൃഥ്വിയും നിവിന്‍ പോളിയും ഒന്നിക്കുമ്പോള്‍...
മലയാളത്തില്‍ ഒരു രാജ്യാന്തര നിലവാരമുള്ള സിനിമ- അതാണ് ശ്യാം പ്രസാദ് ഒരുക്കുന്ന ഇവിടെ എന്നചിത്രം. അതിലുമുപരി മലയാളി യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടയം യങ് ഹീറോകളയാ പൃഥ്വിരാജും നിവിന്‍പോളിയും ആദ്യമായി നായകരായി ഒന്നിക്കുന്നു എന്നതാണ്. സ്വന്തമായി സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള ഈ രണ്ടു താരങ്ങള്‍ ഒന്നിക്കുക എന്നു പറഞ്ഞാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നതുപോലെയാണ് യുവാക്കള്‍ക്ക്.
രണ്ടുപേരും ശ്യാംപ്രസാദിന്റെ ചിത്രങ്ങളില്‍ മുന്‍പ് അഭിനയിച്ചവരാണ്. അകലെ എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ഇംഗ്ലിഷില്‍ നിവിന്‍ പോളിയും. നായികയായ ഭാവന ആദ്യമായിട്ടാണ് ശ്യാംപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പൃഥ്വിരാജ് വീണ്ടും പൊലീസ് ഓഫിസറായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മുന്‍പ് ഇവിടെയുള്ള പൊലീസായിട്ടാണ് അഭിനയിച്ചതെങ്കില്‍ ഇക്കുറി അമേരിക്കന്‍ പൊലീസാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ഐടി പ്രഫഷണുകള്‍ക്കിടയില്‍ നടക്കുന്ന തുടര്‍ച്ചയായ കൊലപാതകമാണ് സിനിമയുടെ പ്രമേയം. ആ കൊലയാളിയെ പിടികൂടാന്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഓഫിസറെയാണ് നിയോഗിക്കുന്നത്. ആ ഓഫിസറാണ് പൃഥ്വിരാജ്. പൊലീസ് സംശയിക്കുന്ന കൊലയാളിയായി നിവിന്‍ പോളിയും.
മലയാളത്തില്‍ നിന്നു കുറച്ചു താരങ്ങളേ അഭിനയിക്കുന്നുള്ളൂ. ഇവരെ കൂടാതെ അജുവര്‍ഗീസ് ആണ് മറ്റൊരു പ്രധാന താരം. ബാക്കിയെല്ലാം ഹോളിവുഡ് താരങ്ങളാണ്. സിനിമയുടെ പിന്നണിക്കാരുംഹോളിവുഡില്‍ നിന്നു തന്നെ.
മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ഇതൊരുക്കുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ ആണ് നിര്‍മാണം.
ഇതുവരെ അവാര്‍ഡ് ചിത്രങ്ങളൊരുക്കിയിരുന്ന ശ്യാംപ്രസാദ് കമേഴ്‌സ്യല്‍ രംഗത്തേക്കു മാറുന്നചിത്രം കൂടിയാണിത്. അടുത്ത രണ്ടുമാസം സിനിമയുടെ ചിത്രീകരണം അറ്റ്‌ലാന്റയില്‍ നടക്കും. 2015 ഫെബ്രുവരിയില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിയും നിവിന്‍ പോളിയും ഒന്നിക്കുമ്പോഴുള്ള കെമിസ്ട്രി കാണാനാണ് ഇവിടുത്തെ യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications