»   » പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു

പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു

Posted By:
Subscribe to Filmibeat Malayalam


മെമ്മറീസിന് ശേഷം പൃഥ്വിരാജും മിയയും വീണ്ടും ഒന്നിക്കുന്നത് രണ്ട് ചിത്രങ്ങളിലാണ്. സച്ചി സംവിധാനം ചെയ്യുന്ന അനാര്‍ക്കലിയിലും, ജി മാര്‍ത്താണ്ഡന്റെ പാവാട എന്ന ചിത്രത്തിലുമാണ്. കൊച്ചി, കുട്ടനാട്, ലഖ്‌നൗ, പൂനെ, ലക്ഷദ്വീപ് എന്നിവടങ്ങളിലായാണ് അനാര്‍ക്കലി ചിത്രീകരിച്ചത്. ഷൂട്ടിങ് പൂര്‍ത്തിയായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്. പാവാടയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്നു.

മെമ്മറീസിന് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മിയ. കൂടെ അഭിനയിക്കാന്‍ ഇത്രയും കംഫര്‍ട്ടബിളായ മറ്റൊരു നടന്‍ വേറെയില്ല. കാരണം ലൊക്കേഷനില്‍ നല്ലൊരു പിന്തുണയാണ് പൃഥ്വിയില്‍ നിന്നും ലഭിക്കുന്നത്.  മിയ പറയുന്നു തുടര്‍ന്ന് വായിക്കുക.

പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു

തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് പൃഥ്വിരാജ് ഓരോ ഷോട്ടും ചെയ്യുന്നത്.

പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു

ലൊക്കേഷനിലായാല്‍ പോലും എല്ലാവരോടും നല്ല പെരുമാറ്റവും, സഹകരണവുമാണ്.

പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു


നടിയെന്ന നിലയില്‍ നല്ലൊരു പിന്തുണയാണ് പൃഥ്വിയില്‍ നിന്ന് എനിയ്ക്ക് ലഭിക്കുന്നത്. ഇത്രയും നാളത്തെ സിനിമയിലെ അനുഭവം വച്ച് നല്ല നിര്‍ദ്ദേശങ്ങളും പൃഥ്വി തന്നു. തെറ്റു കണ്ടാല്‍ അത് ചൂണ്ടി കാണിക്കാനും പൃഥ്വിയ്ക്ക് മടിയില്ലെന്നും മിയ പറയുന്നു.

പൃഥ്വിരാജ് വെറുമൊരു നടന്‍ മാത്രമല്ല, മിയ പറയുന്നു


മെമ്മറീസിന് ശേഷം രണ്ട് ചിത്രങ്ങളിലാണ് പൃഥ്വിരാജും മിയയും ഒന്നിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും നല്ല സൗഹൃദത്തിലാണെന്നും മിയ പറയുന്നു.

English summary
He is a real team player. The best I have worked with,she says. When doing a scene, Raju chettan is very alert and makes suggestions on how to improve whenever he can.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam