ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറി!

By Aswathi

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് കസിന്‍സ് എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ആ ചിത്രം നടന്നില്ല. പിന്നെ പലതും പറഞ്ഞു കേട്ടു. ഒടുവില്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ തീരുമാനമായി. പിന്നീട് അതും പിന്‍വലിച്ചു. ഒടുവില്‍ കേട്ടത് എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലാണ്.

ഇപ്പോള്‍ കേള്‍ക്കുന്നു കനല്‍ എന്ന ചിത്രത്തിലും പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം എത്തില്ല എന്ന്. ശിക്കാര്‍ എന്ന ഹിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി, സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ പൃഥ്വിയും എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സംവിധായകനും തിരക്കഥാകൃത്തും പൃഥ്വിയോട് സംസാരിക്കുകയും അഭിനയിക്കാമെന്ന് പൃഥ്വി ഏറ്റതുമായിരുന്നു. പിന്നീടെന്ത് സംഭവിച്ചു? തുടര്‍ന്ന് വായിക്കൂ...

ഡേറ്റ് മാറ്റി

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

ആഗസ്തില്‍ തുടങ്ങാനിരുന്ന കനല്‍ പല കാരണങ്ങള്‍ കൊണ്ടും മെയിലേക്ക് മാറ്റേണ്ടിവന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം

പൃഥ്വിയ്ക്ക് ഡേറ്റില്ല

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

മെയ് 20 നാണ് കനലിന്റെ ഷൂട്ടിങ് എന്ന് വന്നപ്പോള്‍ പൃഥ്വിയ്ക്ക് ഡേറ്റിന്റെ പ്രശ്‌നം വന്നു.

മൊയ്തീന്‍ തീര്‍ക്കണം

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

ഇപ്പോള്‍ വിമല്‍ സംവിധാനം ചെയ്യുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങിലാണ് പൃഥ്വി

അത് കഴിഞ്ഞാല്‍

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞ ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍അ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിനാണ് പൃഥ്വി ഡേറ്റ് നല്‍കിയിരിക്കുന്നത്.

ഒരു യുവതാരത്തെ വേണം

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

പൃഥ്വിയ്ക്ക് ഡേറ്റിന്റെ പ്രശ്‌നം വന്നതോടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മറ്റൊരു പ്രമുഖ യുവതാരത്തെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍.

പൃഥ്വിയുമില്ല ദുല്‍ഖറുമില്ല

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

നേരത്തെ പൃഥ്വിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖറും തിരക്കിലാണ്. പൃഥ്വിയും ദുല്‍ഖറും അല്ലെങ്കില്‍ മറ്റാര് എന്നതാണ് അടുത്ത ചോദ്യം.

 ലാലും തിരക്കിലാണ്

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ കനലില്‍ അഭിനയിക്കും. മെയില്‍ തുടങ്ങാനിരുന്ന വൈശാഖിന്റെ പുലിമുരുകന്‍ എന്ന ചിത്രം നീട്ടിവച്ചതോടെയാണ് കനലിന് മെയില്‍ ലാലിന്റെ നറുക്ക് വീണത്. ഭാരത രത്‌ന എന്ന ചിത്രമാണ് ലാല്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന മറ്റൊന്ന്.

ലോഹത്തില്‍ പൃഥ്വിയുണ്ടോ?

ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വരാജ് പിന്മാറി!

അതിനിടയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ അതും നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X