»   » പുത്തന്‍ പണത്തില്‍ മമ്മൂട്ടയ്‌ക്കൊപ്പം പൃഥ്വിരാജ് അഭിനയിക്കില്ല, കേട്ടതൊന്നും സത്യമല്ല

പുത്തന്‍ പണത്തില്‍ മമ്മൂട്ടയ്‌ക്കൊപ്പം പൃഥ്വിരാജ് അഭിനയിക്കില്ല, കേട്ടതൊന്നും സത്യമല്ല

Posted By: Sanviya
Subscribe to Filmibeat Malayalam

2016 അവസാനത്തോടെ ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു മമ്മൂട്ടിയുടെ പുത്തന്‍ പണം. ബിജു മേനോനെ നായകനാക്കി ഒരുക്കിയ ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം. പൃഥ്വിരാജിനെ നായകനാക്കി 2010ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് പുത്തന്‍ പണം എന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. നിത്യാനന്ദ ഷോണായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതിനിടെ ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.


ചിത്രീകരണം പുരോഗമിക്കുന്നു

നവംബര്‍ അവസാനത്തോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍ കാസര്‍ഗോഡും ഗോവയുമാണ്.


പ്രമേയം

കള്ളപ്പണവും പ്രചാര വഴിളും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.


കഥാപാത്രങ്ങള്‍

ഇനിയ, രഞ്ജി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മമ്മൂട്ടി-രഞ്ജിത്ത്

കൈയൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


നിര്‍മ്മാണം

ത്രി കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാശ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറ.


English summary
Prithviraj not part in the Mammootty's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X