For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെയും പാര്‍വതിയുടെയും നിലപാടുകള്‍ക്കുള്ള പിന്തുണ മൈ സ്റ്റോറിക്കും? താരങ്ങളുടെ പ്രതീക്ഷ ഇങ്ങനെ!

  |
  മൈസ്റ്റോറിക്ക് പ്രേക്ഷരുടെ പിന്തുണ ലഭിക്കുമോ? | filmibeat Malayalam

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൈ സ്റ്റോറി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദവും വിമര്‍ശനവും മൈ സ്റ്റോറിയുടെ കാലനായി മാറുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. അമ്മയും ഡബ്ലുസിസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് സിനിമയെത്തുന്നത്.


  നിലപാടുകളുടെ കാര്യത്തിലായാലും ഏറ്റെടുക്കുന്ന സിനിമകളുടെ കാര്യത്തിലായാലും ഏറെ വ്യത്യസ്തത പുലര്‍ത്തി മുന്നേറുന്ന താരങ്ങളാണ് പൃഥ്വിരാജും പാര്‍വതിയും. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയവരാണ് ഇരുവരും. ഈ സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോ സിനിമയോ ഇനി തന്റേതായി പുറത്തുവരില്ലെന്ന് പൃഥ്വി പ്രഖ്യാപിച്ചത്. നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നല്ല സിനിമയാണെങ്കില്‍ വിജയിച്ചിരിക്കും

  നല്ല സിനിമയാണെങ്കില്‍ വിജയിച്ചിരിക്കും

  വിവാദങ്ങളും വിമര്‍ശനവും ഒരുപോലെ തുടരുന്ന സമയത്ത് റിലീസ് ചെയ്ത സിനിമകളെ പ്രേക്ഷകര്‍ ഏറ്റെടുത്ത സംഭവങ്ങളുണ്ട്. തിയേറ്റര്‍ ഉപരോധം നിലനില്‍ക്കുന്നതിനിടയില്‍ റിലീസ് ചെയ്തിട്ടും മികച്ച സ്വീകാര്യത നേടിയ സിനിമകള്‍ വരെ മലയാളത്തിലുണ്ട്. അതിനാല്‍ത്തന്നെ നല്ല സിനിമയാണെങ്കില്‍ ഇതും വിജയിച്ചിരിക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെച്ചിട്ടുള്ളത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകരെ മുന്നോട്ട് നയിക്കുന്നത്.

  പൃഥ്വിരാജ് ആരാധകരുടെ പ്രതീക്ഷ

  പൃഥ്വിരാജ് ആരാധകരുടെ പ്രതീക്ഷ

  പൃഥ്വിരാജിന്റെ കരിയറിലെ ഏറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രമായിരിക്കും മൈ സ്റ്റോറിയിലേതെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഈ റിലീസ് ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും ടീസറുമൊക്കെ നേരത്തെ വൈറലായിരുന്നു.

  നിലപാടുകള്‍ക്ക് പിന്തുണ

  നിലപാടുകള്‍ക്ക് പിന്തുണ

  പൃഥ്വിരാജിന്റെയും പാര്‍വതിയുടെയും നിലപാടുകള്‍ക്ക് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും ഈ സിനിമയ്ക്ക് ലഭിക്കുമെന്ന വിലയിരുത്തലുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. വിവാദവും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനിടയിലും സിനിമയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ആരാധകരും വ്യക്തമാക്കിയിട്ടുണ്ട്.

  പാര്‍വതിയോടുള്ള അനിഷ്ടം

  പാര്‍വതിയോടുള്ള അനിഷ്ടം

  മമ്മൂട്ടിയുടെ കസബയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വതിയോട് തോന്നിയ അനിഷ്ടമാണ് ട്രെയിലറും ഗാനവുമൊക്കെ ഡിസ് ലൈക്ക് ചെയ്യുന്നതിലേക്ക് നയിച്ചത്. ചരിത്രത്തിലാദ്യമായി ഡിസ് ലൈക്കുകളുടെ പെരുമഴ നേടിയാണ് ഈ സിനിമ വാര്‍ത്തകളിലിടം പിടിച്ചത്. പാര്‍വതിയോടുള്ള അനിഷ്ടം ഇപ്പോഴും തുടരുന്നതിനാല്‍ അത് സിനിമയെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

  അമ്മ ഡബ്ലുസിസി വിവാദം

  അമ്മ ഡബ്ലുസിസി വിവാദം

  സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭഴമായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. ആ സംഭവത്തിന് പിന്നില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന് പിന്നാലെ താരത്തെ താരസംഘടനയായ എഎംഎംഎയില്‍ നിന്നും പുറത്താക്കിയിരുന്നു. നാളുകള്‍ക്ക് ശേഷം താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ സ്വീകരിച്ച തീരുമാനത്തെ എതിര്‍ത്ത് താരങ്ങളും സിനിമാപ്രേമികളും രംഗത്തുവന്നിരുന്നു. ഡബ്ലുസിസിയിലെ അംഗങ്ങളായ നാല് പേര്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. അമ്മ ഡബ്ലുസിസി വിവാദം അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

  പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  മൈ സ്റ്റോറി റിലീസിനെക്കുറിച്ച് പൃഥ്വിരാജ്, പോസ്റ്റ് കാണൂ.

  പാര്‍വതിയുടെ പ്രതീക്ഷ

  പാര്‍വതിയുടെ പോസ്റ്റ് കാണാം.

  English summary
  Prithviraj and Parvathy facebook post about My Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X