പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും, 'മൈ സ്റ്റോറി' യുടെ പോസ്റ്റര്‍
എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒന്നിക്കുകയാണല്ലൊ. ഇരുവരും വീണ്ടും ഒന്നിക്കാന്‍ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ' മൈ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
സ്‌പെയിനിലും പോര്‍ച്ചുഗലിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

ജയ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോള്‍ റ്റാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി അവതരിപ്പിക്കും. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
റോഷ്ണി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്ണി ദികര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











