പൊട്ടിക്കരഞ്ഞ് സച്ചിയുടെ ഭാര്യ! എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പൃഥ്വിരാജ്! വീഡിയോ വൈറലാവുന്നു!

സിനിമാലോകത്തെ തന്നെ ഒന്നടങ്കം വേദനയിലാഴ്ത്തിയൊരു മരണമായിരുന്നു സച്ചിയുടേത്. ഇടുപ്പെല്ല് മാറ്റിവെക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമുള്ള ഹൃദയാഘാതമായിരുന്നു മരണത്തിലേക്ക് നയിച്ചത്. തിരക്കഥാകൃത്തായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. അനാര്‍ക്കലിക്ക് പിന്നാലെയായാണ് ഡ്രൈവിംഗ് ലൈസന്‍സുമായി സച്ചിയെത്തിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമയുടെ പ്രമേയവും ഏറെ വ്യത്യസ്തമായിരുന്നു. ചോക്ലേറ്റ് എന്ന ചിത്രത്തിനിടയിലായിരുന്നു പൃഥ്വിയും സച്ചിയും പരിചയത്തിലായത്.

പൃഥ്വിരാജിനൊപ്പമുള്ള സിനിമ പ്ലാന്‍ ചെയ്തിരുന്നു സച്ചി. താരത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നവരിലൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ സച്ചി ഒരുക്കുമെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയ്ക്കപ്പുറത്ത് സച്ചിയുമായി അടുത്ത സൗഹൃദമാണ് പൃഥ്വിരാജിനുള്ളത്. അപ്രതീക്ഷിതമായി സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് താരം. സച്ചിയെ അവസാനമായി കാണാനെത്തിയപ്പോഴും പൃഥ്വിരാജിന്റെ മുഖത്ത് ആ സങ്കടം പ്രകടമായിരുന്നു.

അവസാനമായി കാണാന്‍

അവസാനമായി കാണാന്‍

തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുന്നതിന് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ആദരാഞ്ജലി അര്‍പ്പിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തുകയായിരുന്നു. കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടണിഞ്ഞായിരുന്നു പൃഥ്വി എത്തിയത്. നിസംഗനായി സച്ചിയെ നോക്കുന്ന പൃഥ്വിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, നഞ്ചമ്മ, കുഞ്ചാക്കോ ബോബന്‍, പ്രിയ, ബി ഉണ്ണിക്കൃഷ്ണന്‍, ലാല്‍, സുരേഷ് കൃഷ്ണ, മിയ തുടങ്ങി നിരവധി പേരാണ് സച്ചിയെ അവസാനമായി കാണാനെത്തിയത്.

Recommended Video

സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam
 പൊട്ടിക്കരഞ്ഞ് ഭാര്യ

പൊട്ടിക്കരഞ്ഞ് ഭാര്യ

പ്രിയതമന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന സച്ചിയുടെ ഭാര്യയേയും വീഡിയോയില്‍ കണ്ടിരുന്നു. ഭാര്യയും ബന്ധുക്കളുമെല്ലാം കരയുന്നത് കണ്ടപ്പോള്‍ താരങ്ങളും വിതുമ്പുകയായിരുന്നു. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു സുരാജ് പറഞ്ഞത്. സച്ചിയേട്ടനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ലെന്നായിരുന്നു സുരാജ് പറഞ്ഞത്. പൃഥ്വിരാജാവട്ടെ ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. ഐസിയുവില്‍ നിന്നും ഇറങ്ങിയതിന് ശേഷം വിളിക്കാമെന്നായിരുന്നു അദ്ദേഹം ഒടുവിലായി പറഞ്ഞതെന്നായിരുന്നു സുരേഷ് കൃഷ്ണ പറഞ്ഞത്.

ജൂണിലെ നഷ്ടം

ജൂണിലെ നഷ്ടം

പൃഥ്വിരാജിന്റെ അച്ഛനായ സുകുമാരന്‍ അന്തരിച്ചിട്ട് 23 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. അച്ഛന്‍രെ അന്ത്യയാത്രയില്‍ എല്ലാം നഷ്ടപ്പെട്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്ന പൃഥ്വിരാജിനെയായിരുന്നു കണ്ടത്. 23 വര്‍ഷം മുന്‍പ് ഇതുപോലൊരു ജൂണിലായിരുന്നു ആ വിയോഗം. അന്ന് സുകുമാരന് 49 വയസ്സായിരുന്നു. സമാനമായ അവസ്ഥയിലൂടെയാണ് പൃഥ്വിരാജ് ഇത്തവണ കടന്നുപോവുന്നത്. 48 കാരനായ ആത്മസുഹൃത്തായ സച്ചിയെ നഷ്ടമായതിന്റെ സങ്കടത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

 പോയി

പോയി

സച്ചിയുടെ ആരോഗ്യവാസ്ഥ ഗുരുതരമാണെന്നറിഞ്ഞതിന് പിന്നാലെയായാണ് പൃഥ്വിരാജും ബിജു മേനോനും അദ്ദേഹത്തെ കാണാനായി പോയത്. അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. വ്യാഴാഴ്ച രാത്രിയായിരുന്നു വിയോഗവാര്‍ത്ത പുറത്തുവന്നത്. പോയി എന്നൊരൊറ്റ വാക്കുകളിലൂടെയായിരുന്നു പൃഥ്വിരാജ് തന്റെ സങ്കടം അറിയിച്ചത്. സച്ചിയെക്കുറിച്ച് വാചാലയായി സുപ്രിയ മേനോനും എത്തിയിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X