മരുഭൂമിയില്‍ പൃഥ്വിരാജിന്റെ ക്രിക്കറ്റ് കളി! തരംഗമായി ലൊക്കേഷന്‍ ചിത്രം

By Midhun Raj

ആടുജീവിതം ഷൂട്ടിംഗിന് പിന്നാലെ പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. രണ്ടര മാസത്തെ ചിത്രീകരണത്തിനൊടുവിലാണ് പൃഥ്വിയും ടീമും കൊച്ചിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് പതിനാല് ദിവസത്തെ ക്വാറന്റൈനീലിയാരുന്നു താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്വാറന്റൈനീന്‍ പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജ് ഭാര്യക്കും മകള്‍ക്കും അരികിലേക്ക് എത്തിയത്.

തുടര്‍ന്ന് കുടുംബത്തിനൊപ്പമുളള ചിത്രങ്ങളെല്ലാം പങ്കുവെച്ച് സൂപ്പര്‍ താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പൃഥ്വി തിരിച്ചെത്തിയ സന്തോഷം ഭാര്യ സുപ്രിയയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുത്ത കാര്യവും പൃഥ്വി ആരാധകരെ അറിയിച്ചിരുന്നു. ആടുജീവിതത്തിനായി നേരത്തെ 30 കിലോയോളം ശരീരഭാരമായിരുന്നു പൃഥ്വി കുറച്ചിരുന്നത്.

കഠിനമായ വര്‍ക്കൗട്ടുകളും

കഠിനമായ വര്‍ക്കൗട്ടുകളും ഡയറ്റുമെടുത്തായിരുന്നു താരം വണ്ണം കുറച്ചത്. ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ശരീരം വീണ്ടും പഴയതുപോലെയാകാനുളള ശ്രമങ്ങളിലാണ് താരം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിനായി നീട്ടിയ താടിയും മുടിയുമെല്ലാം പൃഥ്വി വെട്ടികളഞ്ഞത്. ഇതിന്റെ ചിത്രവും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ജിം ബോഡി വിത്ത് നോ താടി എന്ന ക്യാപ്ഷനോടയൊയിരുന്നു പൃഥ്വിരാജിന്റെ പുതിയ ചിത്രം വന്നിരുന്നത്.

ഇത് നിമിഷ നേരങ്ങള്‍ക്കുളളിലാണ്

ഇത് നിമിഷ നേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്. അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് സമയത്തെല്ലാം താടി ലുക്കിലായിരുന്നു പൃഥ്വിയെ എല്ലാവരും കണ്ടത്. തുടര്‍ന്ന് വീണ്ടും താടി നീട്ടി ആടുജീവിതത്തില്‍ അഭിനയിക്കുകയായിരുന്നു താരം. മാസങ്ങള്‍ നീട്ടി വളര്‍ത്തിയ താടിയായിരുന്നു കഴിഞ്ഞ ദിവസം സൂപ്പര്‍താരം വടിച്ചത്.

അതേസമയം താടി വടിച്ച

അതേസമയം താടി വടിച്ച ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രം കൂടി പൃഥ്വിരാജിന്റെതായി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് സമയത്ത് എടുത്ത നടന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിംഗ് സംഘത്തോടൊപ്പം ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കുന്ന പൃഥ്വിയുടെ ചിത്രമാണ് തരംഗമായി മാറിയിരിക്കുന്നത്. ജോര്‍ദ്ദാനിലെ വാദി റാം മരുഭൂമിയിലായിരുന്നു ആടുജീവിതം സംഘം കഴിഞ്ഞിരുന്നത്.

ഇതിനിടെ

ഇതിനിടെ സെറ്റില്‍ വിഷുവും ഈസ്റ്ററുമൊക്കെ സിനിമാ സംഘം ആഘോഷിച്ചിരുന്നു.തുടര്‍ന്ന് നാട്ടിലെത്തിയ പൃഥ്വി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു ആദ്യത്തെ ഒരാഴ്ച കഴിഞ്ഞത്. തുടര്‍ന്ന് വീടിനടുത്തുളള ഔട്ട് ഹൗസിലേക്ക് ക്വാറന്റൈനിനായി മാറുകയായിരുന്നു. പൃഥ്വി ജോര്‍ദ്ദാനില്‍ ആയ സമയത്ത് താടിക്കാരനെ മിസ് ചെയ്യുന്നതായി സുപ്രിയ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ യായിരുന്നു പൃഥ്വിക്കൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്തിയിരുന്നത്. മകള്‍ അലംകൃതയ്ക്കും പൃഥ്വിയെ വല്ലാതെ മിസ് ചെയ്തിരുന്നു. വൈറസ് വ്യാപനം കാരണമായിരുന്നു പൃഥ്വിയുടെ നാട്ടിലേക്കുളള മടങ്ങിവരവ് വൈകിയത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X