»   » താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ സിനിമക്കാരെ കുറിച്ച് പറയുന്ന സിനിമകള്‍ എടുത്തു പരിശോധിച്ചാല്‍ ഒത്തിരിയുണ്ട്. അതില്‍ നടനാകാനാഗ്രഹിച്ചവരുടെ കഥയും നടന്റെ കഥയുമെല്ലാം ഉള്‍പ്പെടും. ഇപ്പോള്‍ പൃഥ്വിരാജാണ് അത്തരത്തിലൊരു നടന്റെ കഥ പറയാനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കുറുമ്പന്‍ ഫിലിസിന്റെ ബാനറില്‍ സക്കീര്‍ സേട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് സിനിമാ നടന്റെ വേഷത്തില്‍ പൃഥ്വി എത്തുന്നത്. ചിത്രത്തിന്റെ പേര് വിവരങ്ങളോ മറ്റ് അഭിനേതാക്കളാരാണെന്നോ വ്യക്തമായിട്ടില്ല

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

ഒരു സിനിമ എഴുതി തയ്യാറാക്കുന്നതു മുതല്‍ അത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതുവരെയുള്ള കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. ഇതിലെ സരോജ് കുമാര്‍ എന്ന നടനെ ആരും മറന്നുകാണില്ല.

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

ഉദയനാണ് താരം എന്ന ചിത്രത്തില്‍റെ ബാക്കി പത്രമായാണ് സരോജ് കുമാര്‍ എത്തിയത്. ഹാസ്യാക്ഷേപം അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ശ്രീനിവാസനെ പോലൊരു നടന്‍ വേറെ ഇല്ലെന്ന് ഈ സിനിമ കാണുന്ന ആരുമൊന്ന് പറയും

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

നസീര്‍ എന്ന നടന്റെ ഡ്യൂപ്പ് അഭിനയിക്കാന്‍ ജയറാമിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. അതുകൊണ്ടാവും അത്തൊരു വേഷം നായിക എന്ന ചിത്രത്തില്‍ ജയറാമിന് നല്‍കിയത്

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

അശോക് കുമാര്‍ എന്ന നടനായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തില്‍ സിനിമാ നടന്റെ മാനസികാവസ്ഥയും സൗഹൃദബന്ധത്തിന്റെ ആഴവും വ്യക്തമാക്കുന്നു.

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

സിനിമയിലെ ഒരു മേക്കപ്പ് മാന്റെ കഥ പറഞ്ഞ ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നു.

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

സിനിമ നടന്‍ എന്ന നിലയില്‍ ലഭിച്ച പേരിലും പ്രശസ്തിയിലും കുടുംബം മറക്കുന്ന ഒരച്ഛനെ അവതരിപ്പിച്ചുകൊണ്ട റഹ്മാന്‍ ട്രാഫിക്കിലെത്തി

താരങ്ങള്‍ നായകന്മാരായി അഭിനയിക്കുമ്പോള്‍

നടനാകാന്‍ ആഗ്രഹിച്ച് കൊട്ടേഷന്‍ സംഘത്തിലെത്തിപ്പെടുന്ന ഒരു സ്‌കൂള്‍ മാഷിന്റെ കഥപറയുന്ന ചിത്രമാണ് ബെസ്റ്റ് ആക്ടര്‍

English summary
Actor Prithiviraj doing an actor role in film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X