മമ്മൂട്ടിയുടെ വില്ലനായി പൃഥ്വി എത്തുന്നു

By Aswathi

അതൊരു ഇന്‍ട്രസ്റ്റിങ് ന്യൂസ് ആണല്ലോ. 'പോക്കിരി രാജ'യ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കണമെന്ന് മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു. അത് ഒരിക്കല്‍ കൂടെ സംഭവിയ്ക്കുന്നു. പക്ഷെ ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് പൃഥ്വിയുടെ വരവ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് മലയാള സിനിമയിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വളര്‍ന്നുവരുന്ന യുവ സംവിധായകന്‍ അമല്‍ നീരദാണ് ഇരുവരെയും ശത്രുക്കളായി സ്‌ക്രീനില്‍ എത്തിക്കുന്നത് എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. 'അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും കുറിച്ച് പറയുന്നതാണ്. പക്ഷെ സിനിമ ഒരിക്കലും രാഷ്ട്രീയമല്ലെന്ന് സംവിധായകന്‍ പറഞ്ഞു.

mammootty-prithvi

നേരത്തെ വണ്‍ വേ ടിക്കറ്റ്, പോക്കിരി രാജ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മമ്മൂട്ടിയും പൃഥ്വിയും ഒന്നിച്ചത്. വണ്‍ വേ ടിക്കറ്റില്‍ മമ്മൂട്ടിയുടെ ആരാധകനായെത്തിയ പൃഥ്വി പോക്കിരി രാജയില്‍ അനുജനായി അവതരിച്ചു. ഇപ്പോള്‍ വില്ലനും. മമ്മൂട്ടിയുടെ നായികയെയെ തീരുമാനിച്ചിട്ടില്ല. അമല്‍ നീരദ് ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.

'ഇയ്യോബിന്റെ പുസ്തകം' എന്ന ഹിറ്റിന് ശേഷം ഇപ്പോള്‍ പൃഥ്വിയുള്‍പ്പടെയുള്ള യുവനടന്മാര്‍ക്കപ്പം 'ഡബ്ള്‍ ബാരല്‍' എന്ന ചിത്രമാണ് അമല്‍ നീരദ് ചെയ്തുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു ചിത്രവും പറഞ്ഞു വച്ചിട്ടുണ്ട്. 'സ്റ്റൈല്‍ കാ ബാപ്പ്' എന്ന പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദാണെന്നാണ് വാര്‍ത്തകള്‍.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ഷാജി നടേശനും പൃഥ്വിരാജും ചേര്‍ന്നാണ് അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മിക്കുന്നത്. 'ഉറുമി' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ ശങ്കര്‍ രാമകൃഷ്ണന്റെയാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X