ഇതാണ് ബ്രദേഴ്സ് ഡേ!! ഷാജോണിന്റെ ബ്രദേഴ്സ് ഡേയെ കുറിച്ച് പൃഥ്വി പറഞ്ഞത്, കാണൂ

ഏറെ നാളുൾക്ക് ശേഷം പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രദേഴ്സിലൂടെയാണ് പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകരെ പോലെ പ്രേക്ഷകരും സന്തോഷത്തിലാണ്. പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്നുള്ള സന്തോഷം ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

ചിത്രത്തിൽ പൃഥ്വിയ്ക്ക് നാല് നായികമാരണ്. മിയ, ഐമ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്താണ് ബ്രേദേഴ്സ് ഡേ എന്നാണ്. പ്രേക്ഷകർക്കായി ചിത്രത്തിനെ കുറിച്ച് പൃഥ്വി തന്നെ വെളിപ്പെടുത്തുകയാണ്. ചിത്രത്തിനെ കുറിച്ച് പൃഥ്വി പറഞ്ഞ സിമ്പിൾ വാക്കുകൾ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാവുകയാണ്.

  ഇതാണ് ബ്രദേഴ്സ് ഡേ

ഇതാണ് ബ്രദേഴ്സ് ഡേ

അടി, ഇടി , ബഹളം, ഡാൻസ് ഇതാണ് ചിത്രം. സിനിമയുടെ ക്ലാപ്പ് ബോർഡിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്തായാലും പ്രേക്ഷകർ അതീവ സന്തോഷത്തിലാണ്. എല്ലാ തരത്തിലുളള പ്രേക്ഷകരേയും ഈ ചിത്രത്തിലൂടെ തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു എന്റർടെയ്മെന്റ് ജോണറിലൂളള ചിത്രമായിരിക്കുമെന്നാണ് താരത്തിന്റെ പോസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചന.

  ചിരിപ്പിച്ച് കൊല്ലും

ചിരിപ്പിച്ച് കൊല്ലും

സീരിയസ്സ് കഥാപാത്രങ്ങളും കോമഡി കഥാപാത്രങ്ങളും ഒരു പേലെ വഴങ്ങുന്ന താരമാണ് പൃഥ്വിരാജ്. ബ്രദേഴ്സ് ഡേയും അത്തരത്തിലുളള ജോണറിൽ വരുന്നതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.കോമഡിയ്ക്കും സംഗീതത്തിനും ഒരുപോലെ പ്രധാന്യമുളള ഒരു കംബ്ലീറ്റ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.പൃഥിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സംവിധായകന്‍ ഷാജോൺ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.

വൻ താരനിര

വൻ താരനിര

ബ്രദേഴ്സ് ഡേ ഒരു മൾട്ടിസ്റ്റാർ ചിത്രമാണ്. മലയാള സിനിമയിലെ വൻ താരനിരയാണ് ചിത്രത്തിൽ അരങ്ങേറുന്നത്. പൃഥ്വിയെ കൂടാതെ മലയാളത്തിലെ യുവനായികമാരായ മിയ, ഐമ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിയ്ക്കൊപ്പം മിയ ഒഴികെ ബാക്കിയെല്ലാം താരങ്ങളും ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സൂപ്പറാണ് പൗർണ്ണമിയും മികച്ച വിജയം നേടിയിരുന്നു. ഫഹദിന്റെ നായികയായും തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

ഷാജോൺ സംവിധായകനായത്

ഷാജോൺ സംവിധായകനായത്

പൃഥ്വിയുടെ നിർബന്ധ പ്രകാരമാണ് ഷാജോൺ സംവിധായകന്റെ കുപ്പയം ധരിക്കാൻ ഇടയായത്. ഒരു രണ്ട് വർഷത്തിനു മുൻപ് തന്റെ അടുക്കൽ ഒരു പൂർണ്ണമായ തിരക്കഥയായിട്ട് അദ്ദേഹം എത്തുകയായിരുന്നു. അതിൽ താൻ അഭിനയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സംവിധായകനെ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യവും തനിയ്ക്ക് നൽകി. എന്നാൽ തിരക്കഥ എഴുതപ്പെട്ട രീതിയിൽ അതിന്റെ ഡീറൈലിങ് എന്നിവയിൽ നിന്ന് എനിയ്ക്ക് മനസ്സിലായി . ഇത് സംവിധാനം ചെയ്യാൻ ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന്. ബ്രദേഴ്സ് ഡേ പ്രണയം,കോമഡി, ആകഷൻ എന്നിവയെല്ലാം ചേർന്ന ചിത്രമാണെന്നും സിനിമയെ കുറിച്ച് പൃഥ്വി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X