ഒരു സൂപ്പര്‍സ്റ്റാര്‍...ഒരു ആരാധകന്‍ ! പൃഥ്വിരാജിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയുടെ ഭാഗമായി പൃഥ്വിരാജ് പങ്കുവെച്ച പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഒരു സൂപ്പര്‍സ്റ്റാര്‍, ഒരു ആരാധകന്‍ എന്ന് പേരിട്ട വീഡിയോയില്‍ അമിതാഭ് ബച്ചനും ഖാന്മാരും, അജിത്ത് വിജയ് തുടങ്ങിയ താരങ്ങളും അവരെ ആരാധിക്കുന്ന ഒരു ഫാനും എന്ന നിലയിലാണ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് പൃഥ്വിയുടെ പുതിയ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാലാണ് ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് വേണ്ടി സച്ചി തിരക്കഥ എഴുതിയിരിക്കുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











