»   » ദുല്‍ഖര്‍ മികച്ച നടനെന്ന് പൃഥ്വിരാജ്

ദുല്‍ഖര്‍ മികച്ച നടനെന്ന് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

മുമ്പെല്ലാം പൃഥ്വിരാജ് പലതിനക്കുറിച്ചും അഭിപ്രായം പറഞ്ഞപ്പോഴെല്ലാം അതൊക്കെ വലിയ ആക്ഷേപഹാസ്യങ്ങളോ നാണംകെടുത്തലുകളോ ആക്കി മാറ്റിയിട്ടുണ്ട് ആളുകള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പൃഥ്വിയ്‌ക്കെതിരെ കഥകളുണ്ടാക്കുകയും അവയ്ക്ക് ചിത്രം ചമയ്ക്കുകയും ചെയ്യുന്നത് ആളുകളുടെ ഒരു പതിവ് ഹോബിയായിരുന്നു. എന്നാല്‍ ഇന്ന് പൃഥ്വി കേവലം ഒരു നടനല്ല, മികച്ച നടന്‍ എന്ന് ഓരോ ചിത്രങ്ങളിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുന്ന പൃഥ്വിയെ മലയാളികള്‍ അംഗീകരിച്ചുകഴിഞ്ഞു.

വളരെ പക്വതയുള്ള അഭിപ്രായങ്ങള്‍ തന്നെയാണ് താന്‍ പറയുന്നതെന്ന് ആളുകളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അല്‍പം സമയമെടുത്തുവെങ്കിലും പൃഥ്വിയ്ക്ക് സാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ തനിയ്‌ക്കൊപ്പം തന്നെ മത്സരിച്ച് മുന്നേറുന്ന യുവതാരങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താനും പൃഥ്വി തയ്യാറായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ അഭിനയത്തെയാണ് പൃഥ്വി പ്രശംസിച്ചിരിക്കുന്നത്. അടുത്തകാലത്താണ് താന്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം കണ്ടതെന്നും അതില്‍ ദുല്‍ഖര്‍ തകര്‍ത്തിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.

ഇത് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അത്രയ്ക്ക് പ്രൊഫഷണലായിട്ടാണ് ദുല്‍ഖര്‍ ആ റോള്‍ ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നു. ഇതിന് മുമ്പ് ലോകസുന്ദരി ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിനയിച്ചതിലേറെ വലിയ അനുഭമാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായതെന്ന് പറഞ്ഞ പൃഥ്വി ആദ്യമായിട്ടാണ് ഒരു യുവനടന്റെ അഭിനയത്തെ പുകഴ്ത്തി സംസാരിക്കുന്നത്. പൃഥ്വിയുടെ പ്രശംസയോട് ദുല്‍ഖര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

English summary
Young Super Star Prithvirja praised actor Dulquar Salman over his performane in Usthad Hotel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X