പൃഥ്വിരാജിനെ രക്ഷിക്കൂ...
ആരും തെറ്റിദ്ധരിക്കരുത്... എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന പൃഥ്വിരാജിന്റെ തീര്‍ത്തും വ്യത്യസ്തമായ പുതിയ ചിത്രത്തിന്റെ അര്‍ത്ഥമാണത്. ജൂത സംസ്‌കാരത്തിന്റെ കഥ പറയുന്ന എസ്ര എന്ന ചിത്രത്തിലാണ് പൃഥ്വി ഇനി അഭിനയിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തതയാണ് പൃഥ്വിരാജ് എന്ന നടന്റെ വിജയം. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന പാവാട.
ഇനി എസ്രയിലെ വിശേഷങ്ങള്‍ ചോദിച്ചാല്‍, തീര്‍ത്തും വ്യത്യസ്തമാണ് ചിത്രത്തിന്റെ കഥയും കഥാപശ്ചാത്തലവും. പേരിലെ വ്യത്യസ്തതയില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. സ്ലൈഡുകളിലൂടെ...

പൃഥ്വിരാജിനെ രക്ഷിക്കൂ...
ജൂത പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എസ്ര. ജൂത ഭാഷയില്‍ എസ്ര എന്നാല്‍ രക്ഷിയ്ക്കൂ എന്നാണ് അര്‍ത്ഥം

പൃഥ്വിരാജിനെ രക്ഷിക്കൂ...
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ ശിഷ്യന്‍ ജയകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതലും നവാഗതര്‍ക്കാണ് പൃഥ്വി അവസരം നല്‍കുന്നത് എന്ന കാര്യവും നോട്ട് ചെയ്യണം

പൃഥ്വിരാജിനെ രക്ഷിക്കൂ...
തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പ്രിയയുടെ ആദ്യത്തെ മലയാള സിനിമയാണ് എസ്ര എന്ന പ്രത്യേകതയുമുണ്ട്

പൃഥ്വിരാജിനെ രക്ഷിക്കൂ...
കൊച്ചിലെ മട്ടാഞ്ചേരി പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം മെയ് മാസത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കും. പൃഥ്വിരാജിന്റെ ജെയിസ് ആന്റ് ആലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീരാന്‍ കാത്തിരിയ്ക്കുകയാണ് ടീം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല


Click it and Unblock the Notifications