»   » എസ്ര ചിത്രീകരണം ജൂണ്‍ 29ന്, പൃഥ്വിരാജിനുള്ള ഭാഗങ്ങള്‍ മാറ്റി വയ്ക്കും!!

എസ്ര ചിത്രീകരണം ജൂണ്‍ 29ന്, പൃഥ്വിരാജിനുള്ള ഭാഗങ്ങള്‍ മാറ്റി വയ്ക്കും!!

Posted By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് എസ്ര. പൃഥ്വിരാജ്-പ്രിയാ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീലങ്ക, മുംബൈ, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജൂണ്‍ 29ന് കൊച്ചിയില്‍ ആരംഭിക്കും.

എന്നാല്‍ നായകന്‍ പൃഥ്വിരാജ് ജൂലൈയിലാണ് എസ്ര ടീമിനൊപ്പം ചേരുക. ഇപ്പോള്‍ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ്. യൂറോപ്പിലാണിപ്പോള്‍ പൃഥ്വിരാജ്. നായകന്‍ പൃഥ്വിരാജ് ഒഴികെയുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് ഇപ്പോള്‍ സംവിധായകന്‍ പദ്ധതിയിട്ടിരിക്കുന്നത്.

prithviraj

ഈ ആഴ്ച തന്നെ നായിക പ്രിയ ആനന്ദ് എസ്ര ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ജൂത മത പശ്ചാത്തില്‍ ഒരുക്കുന്ന ചിത്രമാണ് എസ്ര. ജൂത മതത്തില്‍ എസ്ര എന്നാല്‍ രക്ഷിക്കൂ.. എന്ന് അര്‍ഥം വരും.

പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.

English summary
Prithviraj-Priya Anand's Ezra Starts Rolling On June 29.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam