»   » മോഹന്‍ലാലിന്റെ ഒപ്പത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി പ്രിയദര്‍ശന്റെ അടുത്ത ചിത്രം

മോഹന്‍ലാലിന്റെ ഒപ്പത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി പ്രിയദര്‍ശന്റെ അടുത്ത ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ശ്രീലങ്കിയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഛായാഗ്രാഹകന്‍ സുജിത്ത് വാസദേവന്‍ സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിന് ശേഷമാണ് പുതിയ ചിത്രത്തിലേക്ക് കടക്കുക.

prithviraj

നേരത്തെ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് പാവാട എന്ന പൃഥ്വിരാജ് ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. കൂടാതെ 2005ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ അനന്തഭദ്രം എന്ന ചിത്രം നിര്‍മ്മിച്ചതും മണിയന്‍പിള്ള രാജുവായിരുന്നു.

ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന്‍ ഒരുക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ബജറ്റ് താങ്ങാനാവാതെ മണിയന്‍പിള്ള രാജു പിന്മാറിയെന്നാണ് ഒടുവില്‍ കേട്ടത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Prithviraj in Priyadarshan's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam