»   » വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നു, മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്

വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നു, മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്

Posted By: Sanviya
Subscribe to Filmibeat Malayalam


ഒപ്പത്തിന്റെ വിജയത്തിന് ശേഷം പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഒപ്പത്തിന്റെ ചിത്രീകരണ സമയത്ത് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തുടര്‍ന്ന് വായിക്കാം.

Read Also: പൃഥ്വിരാജിന്റെ ലൂസിഫറിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്

ഒപ്പത്തിന്റെ വിജയത്തിന് ശേഷം പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്.

പ്രിയദര്‍ശനും ശ്രീനിവാസനും

വെള്ളനാകളുടെ നാട്, കിളിച്ചുണ്ടന്‍ മാമ്പഴം, ചിത്രം, ചന്ദ്രലേഖ, മിഥുനം, അക്കരെ അക്കരെ അക്കരെ തുടങ്ങിയവയെല്ലാം പ്രിയദര്‍ശന്‍ ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്.

നിര്‍മാണം

മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന് ശേഷം മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ പാവാട എന്ന ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു.

ലൊക്കേഷന്‍

ശ്രീലങ്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Prithviraj in Priyadarshn's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam