ജീവിതമെഴുതാന്‍ പൃഥ്വിയും പ്രിയാമണിയും
കൊച്ചി: സത്യം, തിരക്കഥ, പുതിയ മുഖം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള രണ്ട് താരങ്ങള്‍ വീണ്ടുമൊരിമിയ്ക്കുന്നു.പൃഥ്വിരാജും പ്രിയാമണിയും വീണ്ടും നായികാ നായകന്‍മാരായി അഭിനയിക്കുന്നു. ഡോ ബിജു സംവിധാനം ചെയ്യുന്ന പെയിന്റിംഗ് ലൈഫ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിയ്ക്കുന്നത്.
ഡോ ബിജിവിന്റെ പുതിയ ചിത്രത്തില്‍ ഒരു സംവിധായകന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു വിനോദ സഞ്ചാരിയുടെ വേഷത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്. ഒരു ഗ്രാമത്തില്‍ വച്ച് അവിചാരിതമായി ഇവര്‍ കണ്ട് മുട്ടുന്നു.

ഹിമാചല്‍ പ്രദേശിലെ ചിട്കുല്‍ ഗ്രാമത്തില്‍ അകപ്പെട്ട് പോകുന്ന അഞ്ചംഗ സിനിമ ഷൂട്ടിംഗ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മഞ്ഞിടിച്ചിലുള്ള പ്രദേശത്ത് അപകടം ഏത് നിമിഷവും മുന്നില്‍ കണ്ട് യാത്ര ചെയ്യുന്നവര്‍.
ഡോക്ടര്‍ ബിജുവിന്റെ മറ്റ് ചിത്രങ്ങള്‍ല പോലെ പ്രകൃതിയും ചിത്രത്തില്‍ ഒരു ഖഥാപാത്രം തന്നെയാകുന്നു. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന് വേണ്ടി്യ ഡോക്ടര്‍ ബിജിവും പൃഥ്വിയും ഒന്നിച്ചിരുന്നു


Click it and Unblock the Notifications