സുപ്രിയയും പൃഥ്വിരാജും സോണി പിക്‌ചേഴ്‌സിനൊപ്പം, മലയാള സിനിമയ്ക്കിത് അതുല്യ നേട്ടം, ഏതാണ് ആ സിനിമ?

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പൃഥ്വിരാജ് നല്‍കിയ വാഗ്ദാനം അതായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലൂടെ യാഥാര്‍ത്ഥ്യമായത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതിനെക്കുറിച്ച് താരം തന്നെയാണ് പ്രഖ്യാപിച്ചത്. പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ ഒരുപറ്റം നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതിനായാണ് താന്‍ ഈ സംരംഭം തുടങ്ങിയതെന്നായിരുന്നു താരം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തോളമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിര്‍മ്മാണ കമ്പനി യാഥാര്‍ത്ഥ്യമാക്കിയതെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

സോണിയുമായി കൈകോര്‍ത്ത് പൃഥ്വിരാജ്

സോണിയുമായി കൈകോര്‍ത്ത് പൃഥ്വിരാജ്

ഇന്ത്യയിലെ തന്നെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സുമായി കൈ കോര്‍ത്തിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത് പൃഥ്വിരാജ് തന്നെയാണ്. ഈ സന്തോഷ വാര്‍ത്തയെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള മലയാള സിനിമകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് പൃഥ്വി. ഫേസ്ബുക്ക് പേജിലൂടെ സോണി പിക്‌ചേഴ്‌സും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

സംസാരിച്ചപ്പോള്‍ സമ്മതിച്ചു

സംസാരിച്ചപ്പോള്‍ സമ്മതിച്ചു

മികച്ചൊരു തിരക്കഥ ലഭിച്ചതിനെത്തുടര്‍ന്നാണ് താന്‍ സോണിയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്. തന്റെ മനസ്സിലെ ആശയങ്ങള്‍ പങ്കുവെച്ചപ്പോള്‍ അവര്‍ അനുകൂല തീരുമാനം നല്‍കുകയായിരുന്നു. മലയാള സിനിമ നിര്‍മ്മിക്കാമെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. ഇതാദ്യമായാണ് മലയാളത്തിന ്‌വേണ്ടി സോണി രംഗത്തുവരുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് അവര്‍ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പൃഥ്വിരാജും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

വലിയൊരു മാറ്റത്തിന് കാരണമാവും

വലിയൊരു മാറ്റത്തിന് കാരണമാവും

സോണി പിക്‌ചേഴ്‌സ് മലയാളത്തില്‍ എത്തുന്നതോടെ മലയാള സിനിമയില്‍ വലിയൊരു മാറ്റമുണ്ടാകുമെന്നും പൃഥ്വിരാജ് പറയുന്നു. പക്കാ എന്റര്‍ടൈയിന്‍മെന്റ് അല്ലാതെ മറ്റ് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് പറ്റിയ അന്തരീക്ഷമാണ് മലയാളസിനിമയിലേതെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്.

ഏതായിരിക്കും ആ സിനിമ?

ഏതായിരിക്കും ആ സിനിമ?

മെയ് പകുതിയോടെ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരമാമ് സോമി പിക്‌ചേഴ്‌സ് പുറത്തുവിട്ടിട്ടുള്ളത്. ഏതാണ് ആ സിനിമയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയമെന്നാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാളിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്‍രെതായി പുറത്തുവരാനുണ്ട്.

പൃഥ്വിരാജിന്റെ പോസ്റ്റ് കാണൂ

സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്.

സോണി പിക്‌ചേഴ്‌സ് പറഞ്ഞത്

പൃഥ്വിരാജുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സോണി പിക്‌ചേഴ്‌സ്, കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X