ചെലവേറും; ആന്റിക്രൈസ്റ്റിനെ പൃഥ്വി ഉപേക്ഷിച്ചു
ആമേന്‍ എന്ന ദൃശ്യവിസ്മയമൊരുക്കിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമാണ് ആന്റി ക്രൈസ്റ്റ്. ലോകാവസാനം പ്രമേയമായി എത്തുന്ന ചിത്രത്തിന് ചാവുനിലത്തിന്റെ കര്‍ത്താവായ പി എഫ് മാത്യൂസാണ് തിരക്കഥയൊരുക്കുന്നത്. രണ്ട് പ്രതിഭകള്‍ കൈകോര്‍ക്കുമ്പോള്‍ മികച്ചൊരു ചിത്രമാണ് മലയാളികള്‍ പ്രതീക്ഷിയ്ക്കുന്നത്. ഇന്ദ്രജിത്ത് വീണ്ടും പുരോഹിതവേഷമണിയുന്ന ഈ ചിത്രത്തെക്കുറിച്ച് ഇതിനകം തന്നെ പലതരം വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മ്മാണച്ചുമതലയില്‍ നിന്നും പൃഥ്വരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസ് പിന്‍മാറിയെന്നതാണ്. ലോകാവസാനം പ്രമേയമാകുന്ന ചിത്രമായതുകൊണ്ടുതന്നെ വന്‍ നിര്‍മ്മാണച്ചെലവാണ് ആന്റിക്രൈസ്റ്റിന് വേണ്ടിവരുകയ. അതുകൊണ്ടാണ് ഓഗസ്റ്റ് സിനിമാസ് നിര്‍മ്മാണച്ചുമലയില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന.

ഒട്ടേറെ ഗ്രാഫിക് ജോലികളും മറ്റും ആവശ്യമുള്ള ചിത്രമാണിത്. വമ്പന്‍ സെറ്റുകളും മറ്റുമാണത്രേ ചിത്രത്തിന് വേണ്ടിവരുക. ആദ്യം ഒരു പ്രസ്റ്റീജ് ചിത്രമായിട്ടാണ് പൃഥ്വിരാജ് ആന്റി ക്രൈസ്റ്റിനെ കാണുകയും നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുകയും ചെയ്തത്. എന്നാല്‍ ചെലവ് തന്റെ പരിധിയില്‍ നില്‍ക്കില്ലെന്ന് മനസിലാക്കിയ പൃഥ്വി പിന്നീട് പിന്‍മാറുകയാണത്രേ ഉണ്ടായത്. ഇനിയിപ്പോള്‍ ആര് ഈ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുമെന്ന അന്വേഷണത്തിലാണ് ലിജോ ജോസ് പെല്ലിശേരി.


Click it and Unblock the Notifications











