»   » വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് ഏതോ 'ക്ലോസറ്റ് ജീനിയസ്'; പൃഥ്വി പ്രതികരിയ്ക്കുന്നു

വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് ഏതോ 'ക്ലോസറ്റ് ജീനിയസ്'; പൃഥ്വി പ്രതികരിയ്ക്കുന്നു

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍, അവര്‍ക്ക് പ്രചരണവുമായി ചില മുന്‍നിര നായകന്മാരെ സോഷ്യല്‍ മീഡിയ ഇറക്കി. പൃഥ്വിരാജും നീരജ് മാധവുമെല്ലാം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പിന്തുണയുമായി ഇറങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകായാണ് പൃഥ്വിരാജ്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും, എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ല എന്നും പൃഥ്വിരാജ് പറയുന്നു.

 prithviraj

ഓണ്‍ലൈനില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ ആരുടെ പേരിലും എന്ത് പ്രചരണവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്താമെന്ന് കരുതുന്ന ഏതോ 'ക്ലോസെറ്റ് ജീനിയസാണ്/ ജീനിയസുകളാ'ണ് ഇതിന് പിറകിലെന്ന് പൃഥ്വി പറഞ്ഞു.

ഇത് സംബന്ധിച്ച എല്ലാ പ്രചാരണങ്ങള്‍ക്കും ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുക. നിങ്ങളുടെ വോട്ട് എണ്ണപ്പെടട്ടെ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകമാവട്ടെ- എന്ന് പൃഥ്വി എഴുതി.

Hi all,For the past few days, Ive been seeing "statements" apparently put out by me, endorsing various political...

Posted by Prithviraj Sukumaran on Wednesday, March 30, 2016
English summary
Prithviraj reacting on the fake news about his political entry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam