twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊരു മലയാള ചിത്രത്തിലെ രംഗങ്ങളാണോ? മരക്കാറിലെ ദൃശ്യങ്ങള്‍ കണ്ട് പൃഥ്വിരാജ് പ്രതികരിച്ചത്?

    |

    പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് ഇതുവരെയായി പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുള്ളത്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊരു സിനിമയ്്ക്കായി ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് താനെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ചില വിവാദങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിരുന്നില്ല. 6 മാസത്തിനുള്ളില്‍ സിനിമ തുടങ്ങിയില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് പ്രാവര്‍ത്തികമാക്കുകയായിരുന്നു പിന്നീട്.

    മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയതേയുള്ളൂവെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. മരക്കാറിലെ 6 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ പങ്കുവെച്ചിരുന്നു. ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിക്കിടയിലായിരുന്നു ഇത് സംഭവിച്ചത്. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന മൂന്ന് സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

    Prithviraj

    ഇതിലെ ഭംഗിയെക്കുറിച്ചും വിഷ്വലിനെക്കുറിച്ചുമൊന്നും താന്‍ സര്‍പ്രൈസ്ഡ് അല്ല, പ്രിയന്‍ സാറിന്റെ സിനിമയല്ലേ, ഇത്രയും സ്‌കെയില്‍ അദ്ദേഹം ഒരു സിനിമയെടുക്കുമ്പോള്‍ പ്രിയദര്‍ശന്‍ ഫാന്‍ എന്ന നിലയില്‍ ഇതാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഇപ്പോ ഈ കണ്ട ഫൂട്ടേജ് ഒരു മലയാള സിനിമയുടേതാണെന്നത് മനസ്സിലാക്കേണ്ട കാര്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വലിയ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നതിന് നന്ദി, സാറിന്റെ ഈ സിനിമ വലിയ ഗ്ലോബല്‍ ഹിറ്റായി മാറട്ടെയെന്ന് തികച്ചും സ്വാര്‍ത്ഥമായ കാരണങ്ങളാല്‍ ആഗ്രഹിക്കുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫര്‍ വന്‍വിജയമാവാന്‍ പ്രാര്‍ത്ഥിച്ചവരിലൊരാളാണ് താനെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. പരിപാടിക്കിടയിലെ രസകരമായ നിമിഷത്തിന്റെ വീഡിയോ കാണാം.

    English summary
    Prithviraj Reaction After Watching Mohanlal's KunjaliMarakkar Sneak Peak
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X