»   » എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയം കേരളം ഏറ്റെടുത്തിരിക്കുകയാണ്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസം വിടി ബല്‍റാം പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് ഞാനഭിപ്രായം പറയുന്നില്ലെന്നും അതിപ്പോള്‍ സൈബര്‍ ലോകം കൊണ്ടാടുകയാണല്ലോ എന്നും പറഞ്ഞു കൊണ്ട് ചിത്രത്തിലെ രാഷ്ട്രീയ കാര്യങ്ങളെയാണ് ബല്‍റാം വിമര്‍ശിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിമര്‍ശനത്തിന് നായകന്‍ പൃഥ്വിരാജ് മറുപടി നല്‍കി. മൊയ്തീന്റെയും കാഞ്ചന മാലയുടെയും ജീവിതം ഒരൊറ്റ സിനിമയില്‍ ഒതുങ്ങുന്നില്ലെന്നാണ് പൃഥ്വിയ്ക്ക് പറയാനുള്ളത്. തുടര്‍ന്ന് വായിക്കാം...

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് ഞാനഭിപ്രായം പറയുന്നില്ല. അതിപ്പോള്‍ സൈബര്‍ ലോകം കൊണ്ടാടുകയാണല്ലോ. എന്നാല്‍ മൊയ്തീനുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകള്‍ പറ്റിയിട്ടുണ്ടെന്ന് പറയാതെ വയ്യ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് രാഷ്ട്രീയമായ പിശകുകള്‍ വിടി ബല്‍റാം ചൂണ്ടിക്കാട്ടിയത്

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

നാടകത്തിലൂടെയും മറ്റും മൊയ്തീന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകളെ ഒരുമാതിരി കോമാളിവല്‍ക്കരിച്ചതിലൂടെ നിസ്വാര്‍ത്ഥനും പൊതുകാര്യ പ്രസക്തനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആ വ്യക്തിത്വത്തെ വേണ്ടത്ര തിളക്കത്തോടെ അവതരിപ്പിക്കാനും കഴിയാതെപോയെന്നും ബല്‍റാം ചൂണ്ടിക്കാണിക്കുന്നു.

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

മൊയ്തീന്റെ ജീവിതം വേണമെങ്കില്‍ പത്ത് സിനിമകളാക്കിയെടുക്കാം. ഒരു സിനിമയില്‍ ആ ജീവിതം ഒതുക്കുമ്പോള്‍ ഏത് ആംഗിള്‍ വേണം എന്ന തിരഞ്ഞെടുപ്പ് വേണ്ടിവരും. അതിന് വേണ്ടി ഒരു ചോയ്‌സ് ആ ഫിലിം മേക്കറിന് എടുക്കേണ്ടി വരും. ആര്‍എസ് വിമല്‍ എന്ന് പറയുന്ന സംവിധായന്‍ അതിന് വേണ്ടി കോണ്‍ഷ്യസ് ആയി ഒരു തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെയാണ് ആ അനശ്വര പ്രണയജീവിതം തെരഞ്ഞെടുത്തത്.

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

മൊയ്തീന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരു കഥാപാത്രത്തെയും ഈ സിനിമയില്‍ പരാമര്‍ശിക്കാതെ പോയിട്ടില്ല. വിമര്‍ശകരോടൊക്കെ എനിക്ക് ഒരൊറ്റ മറുപടി മാത്രമേ പറയാനുള്ളൂ. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഒരൊറ്റ സിനിമയില്‍ ഒതുങ്ങുന്നതല്ല.

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

അതേ സമയം സിനിമയില്‍ വര്‍ഗ്ഗീയതയുടെ ഇടപെടല്‍ ഒരുവിധത്തിലും ഉണ്ടായിട്ടില്ല. എന്നാല്‍ അന്നത്തെ കാലഘട്ടത്തില്‍ ഒര മുസ്ലിം യുവാവ് ഹിന്ദുയുവതിയെ പ്രണയിക്കുക എന്നത് വലിയ സംഭവമായിരുന്നു. ഇന്നുപോലും അത് ഒരു സാധാരണ സംഭവമല്ല.

എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

സിനിമയില്‍ ഒരു രംഗം പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. എല്ലാം യാഥാര്‍ത്ഥ്യം തന്നെയാണ്. ഉദാഹരണത്തിന് അച്ഛന്‍ മൊയ്തീനെ കുത്തിയെന്ന കാര്യം. സിനിമ കണ്ടവര്‍ക്കെല്ലാം സംശയമാണ്. അങ്ങനെ സംഭവിക്കുമോ. എന്നാല്‍ അതൊക്കെ സംഭവിച്ചതാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
എന്നു നിന്റെ മൊയ്തീനെ വിമര്‍ശിച്ച വിടി ബല്‍റാമിന് പൃഥ്വിരാജിന്റെ മറുപടി

റിപ്പോര്‍ട്ടര്‍ ചാനലിനോട് പൃഥ്വിരാജും വിമലും ടോവിനോ തോമസും മൊയ്ദീന്റെ സഹോദരന്‍ വിടി ബഷീര്‍ എന്നിവര്‍ സംസാരിക്കുന്നു

English summary
Prithviraj reacts against VT Balram's comment on Ennu Ninte Moideen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam