ഇളയ ദളപതി ചിത്രം ബിഗിൽ കേരളത്തിലെത്തിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ടതാരം....

തെന്നിന്ത്യൻ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വിജയ് ചിത്രം ബിഗിലിന് വേണ്ടിയാണ്. ദിപാലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോളിവുഡ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് ബിഗിലിനു വേണ്ടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വിജയ- നായൻതാര താര ജോഡികൾ‌ ഒന്നിച്ചെത്തുന്ന ചിത്രമണിത്.

vijay

ബിഗിൽ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് ചിത്രം കേരളത്തിലെ സ്‌ക്രീനുകളിൽ എത്തിക്കും. ചിത്രത്തിന്റെ കേരളത്തിലെ വിതരണത്തിനായി അണിയറ പ്രവർത്തകർ ഭീമമായ തുക ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് പല വിതരണക്കാരും വിട്ടു നിന്നിരുന്നു.

സ്പോർട്സ് പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ബിഗിൽ. വിജയ്, നയൻതാര എന്നിവർക്കൊപ്പം വിവേക്, ജാക്കി ഷ്‌റോഫ്, രാജ്കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദര്യരാജ. ഐഎം വിജയന്‍, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വനിതാ ഫുട്‌ബോള്‍ ടീമിന്‍രെ കോച്ചായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X