ഹിറ്റ്‌മേക്കര്‍ ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്ക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്! കാണൂ!
സ്വന്തം സിനിമ മാത്രമല്ല മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് പൃഥ്വിരാജ് നല്‍കാറുള്ളത്. മലയാളികളുടെ എക്കാലത്തെയം പ്രിയപ്പെട്ട സംവിധായകരിലൊരാളായ ഷാഫിയുടെ പുതിയ സിനിമയായ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ട്രെയിലറുമായെത്തിയത് പൃഥ്വിയായിരുന്നു. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഷാഫി വീണ്ടുമെത്തുകയാണ്. ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷമുള്ള സിനിമയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. യുവതാരങ്ങളെ അണിനിരത്തിയാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയത്.
വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഷറഫുദ്ദീന്‍, ഗായത്രി സുരേഷ്, ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിനായി അണിനിരന്നിട്ടുള്ളത്. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷാഫിയുടെ സഹോദരനും സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ കഥയും ഒരുക്കിയത്.

അധികം വൈകാതെ തന്നെ സിനിമ തിയേറ്ററികളിലേക്കെത്തും. റിലീസിന് മുന്നോടിയായാണ് ട്രെയിലര്‍ പുറത്തുവിട്ടിട്ടുള്ളത്. പൃഥ്വിരാജിന്റെ പേജിലൂടെ ട്രെയിലര്‍ എത്തുമെന്ന വിവരം നേരത്തെ പുറത്തുവിട്ടിരുന്നു. ചില്‍ഡ്രന്‍സ് പാര്ക്കിന്റെ ട്രെയിലര്‍ കാണാം.


Click it and Unblock the Notifications











