twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന്‍റെ ആദ്യ സിനിമയ്ക്ക് പൃഥ്വിരാജിനെ സ്ക്രീന്‍ടെസ്റ്റ് നടത്തി! ഫാസിലിന്‍റെ മാസ്സ് ഡയലോഗ് ഇങ്ങനെ!

    |

    ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. സിനിമയില്‍ നിന്നും 3 മാസത്തെ ഇടവേളയെടുത്തിരിക്കുകയാണ് താരം. ശാരീരികമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ഇടവേളയെന്ന് താരം വ്യക്തമാക്കിയിരുന്നു. കട്ടത്താടിയിലാണ് താരമിപ്പോള്‍. നേരത്തെ ചക്രത്തിന് വേണ്ടി താടി വളര്‍ത്തിയിരുന്നുവെങ്കിലും ഇത്രയും കട്ടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് താനും ഇതേക്കുറിച്ച് ശ്രദ്ധിച്ചതെന്ന് താരം പറയുന്നു. ആര്‍ ജെ മൈക്കിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    എളുപ്പവഴിയിലൂടെ സിനിമയിലേക്കെത്തിയ ആളാണ് താനെന്ന് നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ഇന്ദ്രജിത്ത് സിനിമയിലേക്ക് എത്തുമെന്ന് കുടുംബത്തിലുള്ളവരെല്ലാം നേരത്തെ ഉറപ്പിച്ചിരുന്നു. താന്‍ അക്കാദമിക് രംഗത്തായിരിക്കും തിളങ്ങുന്നതെന്നായിരുന്നു അവര്‍ കരുതിയതെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ആര്‍ജവത്തോടെ സ്വന്തം നിലപാടുകള്‍ തുറന്നുപറഞ്ഞാണ് താരം മുന്നേറുന്നത്. ജീവിതത്തിലാദ്യമായി സ്‌ക്രീന്‍ ടെസ്റ്റിന് പോയതിനെക്കുറിച്ചും ആ സിനിമയില്‍ തിരഞ്ഞെടുക്കപ്പെടാതെ പോയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഫാസിലിനെ കണ്ടു

    ഫാസിലിനെ കണ്ടു

    മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ ഫാസിലായിരുന്നു പൃഥ്വിരാജിനായി ആദ്യം സ്ക്രീന്‍ ടെസ്റ്റ് നടത്തിയത്. തന്റെ സിനിമയിലേക്ക് പുതുമുഖ നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതിനിടയിലാണ് പൃഥ്വിയില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കിയത്. 12ാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. നാളുകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. വലിയ കുട്ടിയായതിന് ശേഷം അന്നായിരുന്നു അദ്ദേഹം തന്നെ കണ്ടത്. തന്നെക്കണ്ടതിന് പിന്നാലെയായി അദ്ദേഹം അമ്മയെ വിളിച്ചിരുന്നു. ഇവനെ സ്‌ക്രീന്‍ ടെസ്റ്റിന് അയയ്ക്കണമെന്നായിരുന്നു അമ്മയോട് പറഞ്ഞത്. അങ്ങനെയാണ് താന്‍ അദ്ദേഹത്തിനരികിലേക്ക് പോയതെന്ന് പൃഥ്വിരാജ് പറയുന്നു.

    അസിനൊപ്പം സ്‌ക്രീന്‍ ടെസ്റ്റ്

    അസിനൊപ്പം സ്‌ക്രീന്‍ ടെസ്റ്റ്

    ആ കൊള്ളാലോ, പോയേക്കാമല്ലോ, എല്ലാം ഒരു രസമായിരുന്നു അന്ന്. ആലപ്പുഴയിലെ പാച്ചിക്കയുടെ വീട്ടിലേക്കാണ് സ്‌ക്രീന്‍ ടെസ്റ്റിനായി പോയത്. ക്യാമറമാന്‍ ആനന്ദക്കുട്ടന്‍ സാര്‍ അവിടെയുണ്ടായിരുന്നു. അന്ന് തനിക്കൊപ്പം സ്‌ക്രീന്‍ ടെസ്റ്റിനായി ഒരു പെണ്‍കുട്ടി കൂടി എത്തിയിരുന്നു. 9ാം ക്ലാസുകാരിയായ ആ പെണ്‍കുട്ടിയാണ് അസിന്‍ തോട്ടുങ്കല്‍. അന്നത്തെ സ്‌ക്രീന്‍ ടെസ്റ്റിന് ശേഷമാണ് പാച്ചിക്കയില്‍ ഒളിഞ്ഞിരിക്കുന്ന അഭിനേതാവിനെ താന്‍ കണ്ടെത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതായിരുന്നു.

    ആക്ഷന്‍ സിനിമ ചെയ്യു

    ആക്ഷന്‍ സിനിമ ചെയ്യു

    വളരെ സോഫ്റ്റായ ഒരു റൊമാന്റിക് ചിത്രമാണ് താനുദ്ദേശിക്കുന്നത്. നീ ചെയ്യേണ്ടത് ഈ സിനിമയല്ല, ഒരു ആക്ഷന്‍ സിനിമയൊക്കെയാണ് നീ ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷം താന്‍ ഓസ്‌ട്രേലിയയിലേക്ക് പോയെന്നും താരം പറയുന്നു. അദ്ദേഹമാണ് പിന്നീട് രഞ്ജിയേട്ടനോട് തന്നെക്കുറിച്ച് പറഞ്ഞത്. രണ്ടാമത്തെ സിനിമയ്ക്കായി രഞ്ജിയേട്ടന്‍ പുതുമുഖത്തെ തിരയുന്നതിനിടയിലായിരുന്നു തന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് താരം നന്ദനത്തിലേക്ക് എത്തിയത്.

    ഷാനുവിനെ വെച്ച് ചെയ്തു

    ഷാനുവിനെ വെച്ച് ചെയ്തു

    ഫാസില്‍ ആ സിനിമ വേറെയാരെയെങ്കിലും വെച്ച് ചെയ്തിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഷാനുവിനെ നായകനാക്കി ചെയ്ത ആ സിനിമയാണ് കൈയ്യെത്തും ദൂരത്ത് എന്നായിരുന്നു പൃഥ്വിയുടെ മറുപടി. കുറച്ച് സോഫ്റ്റായിരുന്നുവെങ്കില്‍ ഈ സിനിമയിലെ നായകനാവാമായിരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഏകലവ്യന്‍ 2 ഒക്കെയായിരിക്കുമെന്നായിരുന്നു തന്റെ ധാരണയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. മകനെ നായകനാക്കിയൊരുക്കിയ ആ സിനിമ വന്‍പരാജയമായി മാറുകയായിരുന്നു. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിട്ടും സിനിമ പരാജയമായി മാറുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

    ഫാസിലിനെ അഭിനയിപ്പിച്ചു

    ഫാസിലിനെ അഭിനയിപ്പിച്ചു

    ലൂസിഫറിനെക്കുറിച്ച് ഫോണിലൂടെ പറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നേരില്‍ പറയുകയായിരുന്നു. അപ്പോള്‍ അദ്ദേഹം നോ പറഞ്ഞാലും നിര്‍ബന്ധിക്കാമല്ലോ, ഫോണിലായാല്‍ അത് നടക്കില്ലല്ലോ, നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് പറയുകയും നോ പറയരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹം ലൂസിഫറിലേക്ക് എത്തിയത്.

    English summary
    Prithviraj reveals about first screen test experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X