»   » അച്ഛനെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും ആശങ്കകളുണ്ട്, പക്ഷേ.. രോഷാകുലനായി പൃഥ്വിരാജ്, കാണൂ!

അച്ഛനെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും ആശങ്കകളുണ്ട്, പക്ഷേ.. രോഷാകുലനായി പൃഥ്വിരാജ്, കാണൂ!

Written By:
Subscribe to Filmibeat Malayalam

ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കശ്മീരില്‍ അരങ്ങേറിയത്. എട്ട് വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധം രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. താരങ്ങളും ഈ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പാര്‍വതി, ജയസൂര്യ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യത്യസ്തമായ രീതിയിലുള്ള പ്രതികരണമാണ് യുവതാരമായ പൃഥ്വിരാജ് നല്‍കിയത്. താരം പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളായി പലരും തന്നോട് വിഷയത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്താണെന്ന തരത്തില്‍ ചോദിച്ചിരുന്നുവെന്നും താരം പറയുന്നു.

ചങ്കും ചങ്കിടിപ്പുമായി 'ഏട്ടന്റെ' കുട്ടികളെത്തി, നടനം ജീവിതമാക്കിയ 'മോഹന്‍ലാല്‍' ഓഡിയന്‍സ് റിവ്യൂ

കശ്മീര്‍ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാണ് കുറേ പേര്‍ മെസ്സേജയച്ചത്. ഈ വിഷയത്തില്‍ എന്താണ് പറയേണ്ടത്? എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചത് തെറ്റാണെന്നോ അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത്് തെറ്റാണെന്നോ? ഇക്കാര്യത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ല. പൃഥ്വിയുടെ പോസ്റ്റിലുണ്ട് താരത്തിന്റെ നിലപാട്. പല കാര്യങ്ങളും പറയാതെ പറയാറുണ്ട് പൃഥ്വി. തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്.

Prithviraj

ഒരു മകളുടെ അച്ഛനെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും ഈ സംഭവം തന്നേയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നമുക്കിപ്പോള്‍ ശീലമായല്ലോ എന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് ലജ്ജയുണ്ടെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്‍രെ പോസ്റ്റ് കാണൂ.

English summary
Prithviraj about Kauthua rape case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X