ദുല്‍ഖര്‍, ഫഹദ് നിവിന്‍! ഇവരെ നായകരാക്കി സിനിമയൊരുക്കണം! ആഗ്രഹം പങ്കുവെച്ച് പൃഥ്വിരാജ്!

അഭിനേതാവായി തുടക്കം കുറിച്ച് പിന്നീട് സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ ഭാവിയിലെ തന്റെ വളര്‍ച്ചയെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് തിരിയുന്നതിനെക്കുറിച്ചും നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇടയ്‌ക്കേ താന്‍ സംവിധാനം ചെയ്യുന്നുള്ളൂവെന്നും ബേസിക്കലി താനൊരു നടനാണെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പൃഥ്വിരാജ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിന് മുന്നോടിയായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. കട്ടത്താടിയും വളര്‍ത്തിയിരുന്നു. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമേ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന് പിന്നാലെയായി മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാനെക്കുറിച്ചും തന്റെ മനസ്സിലെ മറ്റ് ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ താരം പറഞ്ഞതറിയാന്‍ തുടര്‍ന്നുവായിക്കൂ.

സംവിധാനത്തെക്കുറിച്ച്

സംവിധാനത്തെക്കുറിച്ച്

സംവിധാനത്തില്‍ കഴിവ് തെളിയിച്ചെങ്കിലും മുഴുവന്‍ സമയവും സിനിമ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി സിനിമയെന്ന കാര്യം നടക്കില്ല. ഫഹദ്, ദുല്‍ഖർ, നിവിൻ എന്നിവരെ സംവിധാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാൻ അടിസ്ഥാനപരമായി ഒരു നടനാണ്, എനിക്ക് താൽപ്പര്യമുണ്ടെങ്കിൽ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യാൻ കഴിയില്ല.

എമ്പുരാന് ശേഷം

എമ്പുരാന് ശേഷം

ഞാൻ ഇപ്പോഴും എന്നെ ഒരു നടനായി കാണുന്നു. മൂന്ന് വർഷത്തിലൊരിക്കൽ ഞാൻ ചെയ്യുന്ന കാര്യമാണ് സംവിധാനം. 50 സിനിമകൾ ചെയ്ത സംവിധായകനെന്ന നിലയിൽ ഞാൻ അവസാനിക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം. എന്നാൽ ഒരിക്കൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഞാൻ ചെയ്യും. എന്റെ മനസ്സിൽ കുറച്ച് ചിന്തകളുണ്ട്, പക്ഷേ ഇതെല്ലാം എമ്പുരാന് ശേഷം ഞാൻ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

എമ്പുരാൻറെ വരവ്

എമ്പുരാൻറെ വരവ്

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാൻ. തമ്പുരാനും മുകളിലുള്ള ഒരാൾ'- ‘എമ്പുരാൻ' ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ' ടീം നൽകിയ മറുപടി ഇതായിരുന്നു എന്നാണ് ആ സിനിമ ഇറങ്ങുന്നതെന്നുള്ള ചോദ്യവും പൃഥ്വിരാജിന് നേരെ ഉയര്‍ന്നിരുന്നു. മുരളി എനിക്ക് ബൗണ്ട് സ്‌ക്രിപ്റ്റ് എന്നു തരുന്നോ, ആ തീയതിയില്‍നിന്ന് ആറാം മാസം ഞാന്‍ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂര്‍ത്തിയാക്കിയ സിനിമയാണു ലൂസിഫറെന്നും പൃഥ്വിരാജ് പറയുന്നു.

കുറച്ചേറെ സമയം വേണം

കുറച്ചേറെ സമയം വേണം

പൂര്‍ണമായ സ്‌ക്രിപ്റ്റ്, പ്രീപ്രൊഡക്ഷനായി 4 മാസത്തോളം സമയം, പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാള്‍ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാന്‍'. അപ്പോള്‍ സ്‌ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങള്‍ക്കായി വേണമെന്നും താരം പറയുന്നു.

പൃഥ്വിരാജിന്‍റെ മറുപടി

പൃഥ്വിരാജിന്‍റെ മറുപടി

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായൊരുക്കുന്ന എമ്പുരാനുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. 26 വര്‍ഷത്തിന് ശേഷം സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുകയാണ്.. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ' കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ' എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

ആ ഗാനം പോലും

ആ ഗാനം പോലും

എന്താണ് ചെയ്യുന്നതെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജിനും സംഘത്തിനും കൃത്യമായി ബോധ്യമുണ്ടായിരുന്നു. നവാഗതനാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് പൃഥ്വി കാര്യങ്ങള്‍ ചെയ്തത് എന്ന് താരങ്ങളും പറഞ്ഞിരുന്നു. കഥയെക്കുറിച്ചും കഥ സഞ്ചരിക്കുന്ന വഴികളെക്കുറിച്ചുമൊക്കെ ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. രണ്ടാഭാംഗത്തിന് ഈ പേര് നല്‍കിയത് യാദൃശ്ചികമല്ലെന്നും എമ്പുരാനെ എന്ന ഗാനം ലൂസിഫറിലുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X