For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികളുടെ താരാരാധന നിരാശാജനകം! നടന്മാരെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്നും ഭീഷണി! പൃഥ്വിരാജ്‌

    |

    ലൂസിഫറിന്റെ ഗംഭീര വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ലൂസിഫറിന് ശേഷം അഭിനേതാവായിട്ടാണ് നടന്‍ വീണ്ടും മലയാളത്തില്‍ സജീവമായത്. നിലവില്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്.

    സിനിമാത്തിരക്കുകള്‍ക്കിടെ ഒരഭിമുഖത്തില്‍ മലയാളി ആരാധകരുടെ താരാരാധന നിരാശജനകം ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്‍ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടെന്നാണ് പൃഥ്വി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

    ഇതിനുളള കാരണവും അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുളള ബന്ധമാണ് ചിത്രത്തിലൂടെ പറയുന്നത്. പൃഥ്വിരാജ് സൂപ്പര്‍സ്റ്റാറായി എത്തുമ്പോള്‍ ആരാധകനായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.

    നിങ്ങള്‍ ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങള്‍ നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ എറ്റവും യുക്തിസഹമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമ്മുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല. പൃഥ്വി പറയുന്നു.

    എന്നാല്‍ ജനക്കൂട്ടം എന്ന നിലയില്‍ നമ്മള്‍ എല്ലാതരം ഭാഷകളിലുളള സിനിമകളെയും സ്വാഗതം ചെയ്യുന്നവരാണ്. അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വി പറഞ്ഞു. പുരുഷാധിപത്യപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ അതാണ് ശരിയെന്ന് പറഞ്ഞു വയ്ക്കുന്നതാവരുത് ആ സിനിമ എന്നും നടന്‍ പറഞ്ഞു.

    മാമാങ്കത്തിനൊപ്പം മെഗാസ്റ്റാറിന്റെ ഷൈലോക്ക് ടീസറും? ആരാധകര്‍ ആവേശത്തില്‍

    ക്രിസ്മസിനാണ് പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം നേരത്തെ പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ അയ്യപ്പനും കോശിയും എന്ന ചിത്രവും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിയെ നായകനാക്കി സച്ചി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

    മാമാങ്കം ഹിന്ദിയില്‍ തരംഗമാവും! മറ്റ് തെന്നിന്ത്യന്‍ സിനിമകളെ മറികടന്നേക്കുമെന്ന് ഗൗരവ് ജെയ്ന്‍

    English summary
    Prithviraj Reveals About Malayali Audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X