For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവന് വട്ടാണോ എന്ന് ലാലേട്ടനും ആന്‍റണിയും ചോദിക്കില്ലേ? പൃഥ്വിയുടെ സംശയത്തിന് ലഭിച്ച മറുപടി? കാണൂ!

  |

  ലൂസിഫര്‍ റിലീസ് ചെയ്ത ദിവസം പ്രേക്ഷകര്‍ക്കൊപ്പം കവിത തിയേറ്ററുകളിലേക്ക് മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതം എത്തിയിരുന്നു. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ തന്റെ ഒരു സിനിമയുടെ ഫാന്‍സ് ഷോയ്ക്ക് എത്തിയത്. പേട്ട റിലീസ് ചെയ്ത സമയത്ത് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞ പോലെ തന്നെയായിരുന്നു പൃഥ്വിയും പറഞ്ഞത്. ഫാന്‍ ബോയ് മൊമന്‍സിനെക്കുറിച്ചായിരുന്നു രണ്ട് സംവിധായകരും പറഞ്ഞത്. 2000 ന് മുന്‍പ് തന്നെ താന്‍ മോഹന്‍ലാലിന്റെ ഫാനായിരുന്നുവെന്നും നരസിംഹവും ആറാം തമ്പുരാനുമൊക്കെപ്പോലെയുള്ള സിനിമ നഷ്ടപ്പെടുന്ന പോലൊരു തനിക്കുണ്ടായെന്നും അതിലേക്കുള്ള തന്റെയും മുരളി ഗോപിയുടെയും തിരിച്ചുവരവാണ് ഇതെന്നുമായിരുന്നു പൃഥ്വിരാജ് പറയുന്നു. അവധി ആഘോഷിക്കാനായി ദേഹയിലെത്തിയിരിക്കുകയാണ് പൃഥ്വിരാജും കുടുംബവും.

  മോഹന്‍ലാലിന്റെ ബ്രഹ്മാസ്ത്രം ഏറ്റു! ലൂസിഫറിന്റെ വരവില്‍ ബോക്‌സോഫീസ് കുലുങ്ങി! റെക്കോര്‍ഡുകളാണ്!

  മാസങ്ങളായി ഉറക്കം നഷ്ടപ്പെട്ടുവെന്നും ഒരു മാസം ഉറങ്ങാനായി തോന്നുന്നുവെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. സുപ്രിയയ്‌ക്കൊപ്പം ദോഹയിലെത്തിയ പൃഥ്വിക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ച സ്യൂട്ടിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ദേഹയിലെ അഭിമുഖവും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. മുന്ന, സന്തോഷ് പാലി തുടങ്ങിയവരും ചോദ്യകര്‍ത്താവായുണ്ടായിരുന്നു. പൃഥ്വിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  എങ്ങോട്ട് തിരിഞ്ഞാലും കിവംദന്തി! ദിലീപിനേയും കാവ്യ മാധവനേയും വിടാതെ പാപ്പരാസികള്‍! കാണൂ!

  അഭിനയിക്കില്ലെന്നായിരുന്നു തീരുമാനം

  അഭിനയിക്കില്ലെന്നായിരുന്നു തീരുമാനം

  റിലീസിന് മുന്നോടിയായാണ് പൃഥ്വിരാജ് തന്റെ ക്യാരക്ടിനെക്കുറിച്ചുള്ള രഹസ്യം പുറത്തുവിട്ടത്. സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് താനെത്തുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വില്ലനാണോ നായകനാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുക മാത്രമല്ല അദ്ദേഹത്തിനൊപ്പം അഭിനയിക്കുക കൂടി ചെയ്ത താരത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ താനും മുരളിയും അഭിനയിക്കില്ലെന്ന തരത്തിലായിരുന്നു ആദ്യ തീരുമാനം. 2 പേരും ഗാനങ്ങളുമായി എത്താമെന്നായിരുന്നു തീരുമാനിച്ചത്. ഒരു കാര്യം പറഞ്ഞാല്‍ വന്ന് ചെയ്തിട്ട് പോവുകയെന്ന തരത്തിലുള്ള കഥാപാത്രമാണ്. ഇതാര് ചെയ്യുമെന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു.

  മുരളി ഗോപി പറഞ്ഞു

  മുരളി ഗോപി പറഞ്ഞു

  അപ്പോഴാണ് മുരളി ഗോപി രാജു തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞത്. അങ്ങനെയാണ് താന്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. ക്ലൈമാക്‌സിന് മുന്‍പ് തന്നെ സ്റ്റീഫനെക്കുറിച്ചുള്ള ധാരണ പ്രേക്ഷകന് മനസ്സിലാവുന്നുണ്ട്. അങ്ങനെയൊരാള്‍ ക്ലൈമാക്‌സില്‍ അടി കൂടാന്‍ പാടില്ല, കൂളായി വന്ന് സെന്റര്‍ സ്റ്റേജിലിരിക്കുകയെന്നതെ ചെയ്യാനൂള്ളൂ. അവിടെയാണ് സെയ്ദ് വന്ന് കാര്യങ്ങള്‍ ചെയ്ത് പോവുന്നത്. ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്തിനാണ് അഭിനേതാവാന്‍ പോയതെന്നും നേരത്തെ തന്നെ സംവിധാനം തുടങ്ങിക്കൂടായിരുന്നോയെന്ന ആരാധകന്‍രെ ചോദ്യത്തിന് അഭിനയം അത്രയും ബോറാണല്ലേ എന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്.

  സന്തോഷവും അഭിമാനവും

  സന്തോഷവും അഭിമാനവും

  തന്റെ കന്നിസംരംഭത്തെ സ്വീകരിച്ച പ്രേക്ഷകരോടും അതിനായി അവസരമൊരുക്കിയ മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും നന്ദി പറയുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു. നേരത്തെയും ഖത്തറിലേക്ക് വന്നിട്ടുണ്ടെങ്കിലും ഇത്തവണ ഇരട്ടിമധുരവുമായാണ് താനെത്തിയത്. ഒരുപാട് സിനിമ നിര്‍മ്മിക്കുകയും കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ സന്തോഷം വീണ്ടും കിട്ടിയിരിക്കുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരും പറഞ്ഞത്.

  മുരളിക്കാണ് ക്രഡിറ്റ്

  മുരളിക്കാണ് ക്രഡിറ്റ്

  സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ചായിരുന്നു പിന്നീട് ചോദിച്ചത്. ഇത്രയുമധികം ആളുകളെ എങ്ങനെ അണിനിരത്തിയെന്നായിരുന്നു ചോദ്യം. അതിനുള്ള ക്രഡിറ്റ് മുരളിക്കാണെന്നും ഒരുപാട് പേരെ അണിനിരത്തി എന്നത് വലിയ ക്രഡിറ്റല്ലെന്നും പൃഥ്വി പറയുന്നു. തന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിച്ചാല്‍ പിന്നെന്താ എന്ന് ചോദിച്ച് ഇവരെല്ലാം വവരും. എന്നാല്‍ അവരിലൊരാളുടെ വരവ് പോലും വെറുതെയാവരുതെന്ന കാര്യത്തില്‍ നിബന്ധനയുണ്ടായിരുന്നു. അത് തന്‍രെ ഡ്രഡിറ്റല്ല മുരളിയുടെ കഴിവാണ്. ഒരു കഥാപാത്രത്തെ എടുത്ത് മാറ്റിയാല്‍ സിനിമ പൂര്‍ണ്ണമാവാത്ത അവസ്ഥയായിരുന്നു.

   ചെറിയ വേഷമാണ്

  ചെറിയ വേഷമാണ്

  സിനിമയ്ക്കായി ഓരോരുത്തരെ വിളിക്കുമ്പോഴും താന്‍ പറഞ്ഞത് ചെറിയ വേഷമാണെന്നും ഈ സിനിമയില്‍ അഭിനയിച്ചാല്‍ നിങ്ങള്‍ക്കൊന്നും കിട്ടില്ല, പക്ഷേ തനിക്ക് വലിയ ഗുണമാണ് ഈ തരത്തിലായിരുന്നു എല്ലാവരോടും സംസാരിച്ചത്. ഇത്രയും കേള്‍ക്കുമ്പോഴേക്ക് തന്നെ അവിടുന്ന് തങ്ങളെന്നാണ് വരേണ്ടതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. തങ്ങള്‍ ഇതൊന്നും ചോദിച്ചില്ലല്ലോ എന്നും അവര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലുള്‍പ്പടെ എല്ലാവരും അങ്ങനെ സ്‌നേഹം കാണിച്ചിരുന്നു. മോനെ നമ്മള്‍ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പോലും കഥയറിയില്ലായിരുന്നു.

  ടിയാന്‍രെ ചിത്രീകരണത്തിനിടയില്‍

  ടിയാന്‍രെ ചിത്രീകരണത്തിനിടയില്‍

  റാമോജി ഫിലിം സിറ്റിയില്‍ ടിയാന്‍ ചിത്രീകരിക്കുന്നതിനിടയിലും തങ്ങള്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു. വൈകുന്നേരം മുരളി റൂമിലേക്ക് വരും, പിന്നീടുള്ള സംസാരം സിനിമയെക്കുറിച്ചാവും. വേറെ ഒരു കാര്യത്തെക്കുറിച്ചും സംസാരിക്കാന്‍ താല്‍പര്യവുമില്ല, അറിയുകയുമില്ല, മലയാളത്തിന് നഷ്ടടമാവുന്ന തരത്തിലുള്ള സിനിമയെക്കുറിച്ച് അന്ന് ചര്‍ച്ച ചെയ്തിരുന്നു. കൊമേഴ്‌സ്യല്‍ ലെവലിലുള്ള വലിയൊരു മാസ്സ് മസാല ചിത്രം മനസ്സിലുണ്ടെന്നും അത് പൃഥ്വി ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസുമായി മുരളി കമ്മിറ്റ് ചെയ്തിരുന്നു.

  സിനിമ ചെയ്യുന്നു

  സിനിമ ചെയ്യുന്നു

  ഈ സിനിമ താന്‍ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടാല്‍ അവരൊക്കെ പ്രതികരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന സംശയം മുരളിയുമായി പങ്കുവെച്ചിരുന്നു. ഇവന് വട്ടാണോ എന്ന് അവര്‍ ചോദിക്കില്ലേ എന്നായിരുന്നു സംശയം. എന്നാല്‍ പിറ്റേ ദിവസം രാവിലെ ആന്റണി പെരുമ്പാവൂര്‍ റൂമിലേക്ക് എത്തി മോനേ, അതെന്താ അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് മോഹന്‍ലാലിനെ വിളിക്കുകയായിരുന്നു. അദ്ദേഹമാവട്ടെ നമ്മള്‍ ഈ സിനിമ ചെയ്യുന്നുവെന്നായിരുന്നു പറഞ്ഞതും. അങ്ങനെ 12 മണിക്കൂറില്‍ സംവിധായകനായ ആളാണ് താനെന്നും പൃഥ്വി പറയുന്നു.

  English summary
  Prithviraj reveals the first discussion behind Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X