»   » ഇതെന്ത് പേരാണ്, ദൃശ്യം എന്ന ചിത്രത്തിന് പേരിടാന്‍ കാരണം പൃഥ്വിരാജിന്റെ ഈ ചോദ്യം

ഇതെന്ത് പേരാണ്, ദൃശ്യം എന്ന ചിത്രത്തിന് പേരിടാന്‍ കാരണം പൃഥ്വിരാജിന്റെ ഈ ചോദ്യം

Posted By: Rohini
Subscribe to Filmibeat Malayalam

താനും പൃഥ്വിരാജും തമ്മില്‍ ഒരു എടാ പോടാ ബന്ധമാണെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. രണ്ട് പേരും തമ്മില്‍ തര്‍ക്കിക്കുന്നത് പോലെ സംസാരിക്കും. രണ്ട് പേരും പരസ്പരം അംഗീകരിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഭാര്യമാര്‍ തമ്മിലും നല്ല സൗഹൃദത്തിലാണ്- എന്നൊക്കെയാണ് പൃഥ്വിയുമായുള്ള സൗഹൃദത്തെ കുറിച്ച് ജീത്തു പറഞ്ഞിട്ടുള്ളത്.

എ പടം ചെയ്യാന്‍ തയ്യാറാണ് എന്ന് ജീത്തു ജോസഫ്


തന്റെ സിനിമകളിലും പൃഥ്വിരാജിന്റെ ഇടപെടലുകള്‍ ഉണ്ടാവാറുണ്ട് എന്ന് ജീത്തു ജോസഫ് പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം എന്ന ചിത്രത്തില്‍ പഥ്വിരാജിന്റെ പങ്ക് എന്താണ്. അത് ജീത്തു പറയും


മൈ ഫാസമിലി ദൃശ്യമായി മാറിയത്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് പേരിട്ടതിന് പിന്നില്‍ പൃഥ്വിരാജിന് പങ്കുണ്ട് എന്ന് ജീത്തു ജോസഫ് പറയുന്നു.


മെമ്മറീസിന്റെ സെറ്റിവച്ച് പൃഥ്വിയോട് കഥ പറഞ്ഞു

മെമ്മറീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിനോട് ദൃശ്യത്തിന്റെ കഥ പറയുന്നത്. കഥയെല്ലാം പൃഥ്വിയ്ക്ക് മുഴുവനായി അറിയാം. ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ പേരിനോട് പൃഥ്വിയ്ക്ക് യോജിപ്പുണ്ടായില്ല


പൃഥ്വിരാജിന്റെ നിര്‍ദ്ദേശം

മൈ ഫാമിലി എന്നാണ് ചിത്രത്തിന് പേരിട്ടത്. ഇതെന്ത് പേരാണ് എന്ന് പൃഥ്വി ചോദിച്ചു. നല്ലൊരു മലയാളം പേരാണ് ഈ സിനിമയ്ക്ക് ചേരുക എന്ന് പൃഥ്വിരാജ് നിര്‍ദ്ദേശിച്ചു. അത് തന്നെയായിരുന്നു ജീത്തുവും തേടിക്കൊണ്ടിരിയ്ക്കുന്നത്.


ദൃശ്യം എന്ന് പേര് കിട്ടിയത്

ചിത്രത്തിന്റെ പേര് താനേ വരും എന്ന പ്രതീക്ഷയായിരുന്നുവത്രെ ജീത്തുവിന് അപ്പോഴും. അങ്ങനെ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംവിധായകന്‍ ഒരിക്കല്‍ കൂടെ തിരക്കഥ വായിച്ചു നോക്കി. അതില്‍ കണ്ട വാക്കാണ് ദൃശ്യം. അങ്ങനെ മൈ ഫാമിലി ദൃശ്യമായി മാറി.


English summary
Prithviraj role in Mohanlal's Drishyam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam