»   » ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. എല്ലാ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍, മികച്ച സംവിധായകര്‍ അങ്ങനെ വൈവിധ്യങ്ങളുടെ ലോകത്താണ് പൃഥ്വിയിപ്പോള്‍.

താരത്തിന്റെ ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. ലണ്ടനില്‍ ചിത്രീകരിക്കുന്ന ഈ പ്രണയചിത്രത്തില്‍ പൃഥ്വി തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പിലാണ് എത്തുന്നത്.

കൂടാതെ ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായികമാരായി എത്തുന്നത് രണ്ട് അന്യഭാഷാ നടിമാരാണ്.

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

പൃഥ്വിരാജ് അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേയ്ക്ക് രണ്ട് പെണ്‍കുട്ടികള്‍ വന്നെത്തുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ സ്മാര്‍ട്ടായ ഒരു യുവാവായിട്ടാണ് പൃഥ്വിയെ ചിത്രത്തില്‍ കാണാന്‍ കഴിയുക.

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തില്‍ പൃഥ്വിയുടെ ഒരു നായിക. ഇത് ആന്‍ഡ്രിയയുടെ രണ്ടാമത്തെ മലയാളചിത്രമാണ്. പവിത്രയെന്ന കഥാപാത്രത്തെയാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്.

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

പ്രതാപ് പോത്തന്‍ എന്ന നടനെ മലയാളികള്‍ക്ക് മറക്കാനാകില്ല. ആദ്യകാല നടനായ പ്രതാപ് ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. അയാളും ഞാനും എന്ന ചിത്ത്രത്തിന് പിന്നാലെ ലണ്ടന്‍ ബ്രിഡ്ജിലും പൃഥ്വിയും പോത്തനും ഒന്നിയ്ക്കുകയാണ്.

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

ചിത്രത്തിലെ രണ്ട് നായിക കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് തമിഴ്, തെലുങ്ക് നടിയായ നന്ദിത യാണ്. നമിതയുടെ ആദ്യ മലയാളചിത്രമാണിത്. മെറിന്‍ എന്ന കഥാപാത്രമായിട്ടാണ് നന്ദിത ചിത്രത്തിലെത്തുന്നത്.

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയ്ക്ക് രണ്ട് നായികമാര്‍

പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിന് ഒരു കഥാപാത്രത്തിനെന്നപോലെ പ്രാധാന്യമുണ്ട് ചിത്രത്തില്‍. കിഴക്കന്‍ ലണ്ടനില്‍ ജൂണ്‍ 5ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അനില്‍ സി മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
In his new flick London Bridge, he will be romancing Andrea Jeremiah and Telugu-Tamil actress Nanditha Raj.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam