»   » ഈ പ്രണയ നായകനെ പ്രേമിക്കാന്‍ ചാന്ദിനി

ഈ പ്രണയ നായകനെ പ്രേമിക്കാന്‍ ചാന്ദിനി

Posted By:
Subscribe to Filmibeat Malayalam

കെഎല്‍ പത്തില്‍ ഉണ്ണി മുകുന്ദന്റെ നായിക വേഷം അവതരിപ്പിച്ച ചാന്ദിനി ശ്രീധരന്‍ ഇനി പ്രണയ നായകന്‍ പൃഥ്വിരാജിന്റെ നായികയാകുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ് ചാന്ദിനി നായിക വേഷമിടുന്നത്.

തമിഴ്,തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചാന്ദിനി ചെയ്തിട്ടുണ്ട്. അയിന്തു അയിന്തു അയിന്തു എന്ന തമിഴ് സിനിമയിലും, ചക്കലിംഗിത എന്ന തമിഴ് സിനിമയിലുമാണ് ചാന്ദിനി അഭിനയിച്ചിട്ടുള്ളത്.

prithviraj

ചിത്രത്തില്‍ പൃഥ്വിരാജിന്റെ കൂടെ ചെമ്പന്‍ വിനോദും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. സപ്തമശ്രീ തസ്‌ക്കര എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ഒരു കോമഡി ത്രില്ലറില്‍ എത്തുന്ന ഒരു ചിത്രം കൂടിയാണ് ഡാര്‍വിന്റെ പരിണാമം.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. കൂടാതെ പുതിയ പ്രോജക്ടളും പൃഥ്വിയെ തേടിയെത്തുന്നുണ്ട്. സാച്ചിന്‍ സംവിധാനം ചെയ്യുന്ന അനാര്‍ക്കലി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
The 'Thattam girl' Chandini Sreedharan, who made waves with her debut in KL 10 Patthu starring Unni Mukundan, will soon be romancing Prithviraj in an upcoming flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam