For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ പൃഥ്വിയുടെ നായികയായി മഞ്ജു എത്തുന്നു

    By Aswathi
    |

    പതിനാല് വര്‍ഷത്തെ മഞ്ജു വാര്യരുടെ തിരിച്ചവരവ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ധാരാളം സിനിമകളില്‍ അവര്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ല്‍ വന്നിരുന്നു. ഒടുവില്‍ ഒന്നിനു പിറകെ ഒന്നായി നഷ്ടപ്പെടുന്നതായും കണ്ടു നിന്നു. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും വന്നിരുന്നു.

    മലയാളത്തിലങ്ങനെ മഞ്ജു അഭിനയിക്കുന്ന ചിത്രങ്ങളുടെ നിര വീണ്ടും നീളുമ്പോള്‍ അടുത്ത വാര്‍ത്ത ബോളിവുഡ് ലോകത്ത് നിന്നാണ്. കൂടെവിയെ എന്ന ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും അതില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായികയായി മഞ്ജു അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

    prithviraj-and-manju-warrier

    ബിജോയ് നമ്പ്യര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്‌നത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള പ്രിയനാണ്. കൂടെവിടെ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു നായിക നായകന്മാര്‍. മമ്മൂട്ടി അവരിപ്പിച്ച വേഷം പൃഥ്വിരാജ് ഏറ്റെടുക്കുമ്പോള്‍ സുഹാസിനിയുടെ വേഷത്തിലാവും മഞ്ജു എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറയില്‍ നിന്ന് ലഭിച്ചിട്ടില്ല.

    റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് മഞ്ജുവിന്റെ നായകന്‍. മഞ്ജു വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന കാലത്ത് ഈ രണ്ട് നായകന്മാര്‍ക്കും അവര്‍ക്കൊപ്പം അഭിനിയ്ക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയ്ക്ക് അങ്ങനെ ഒരു റോളുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

    English summary
    Prithviraj To Romance Manju Warrier in Koodevide's remake.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X