പൃഥ്വിരാജിന്റെ ആടുജീവിതം ജോര്‍ദ്ദാനില്‍! സിനിമയില്‍ വേറിട്ട മേക്ക്ഓവറില്‍ സൂപ്പര്‍താരം
Recommended Video

പൃഥ്വിരാജ് സുകുമാരന്റെതായി പ്രഖ്യാപിക്കപ്പെട്ട എറ്റവും പുതിയ ചിത്രമാണ് ആടു ജീവിതം. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയെടുക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. സിനിമയിലെ ഏതാനും രംഗങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചിരുന്നത്.
ഇപ്പോഴിതാ സിനിമയുടെ പുതിയ ഷെഡ്യൂള്‍ ഈമാസം അവസാനത്തോടെ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജോര്‍ദാനിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. ചിത്രത്തിനു വേണ്ടി വലിയ മേക്ക് ഓവര്‍ തന്നെയായിരിക്കും പൃഥ്വിരാജ് നടത്തുകയെന്നും അറിയുന്നു.

ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കുണ്ടാവുക. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു. അമലാ പോളാണ് ആടു ജീവിതത്തില്‍ പൃഥ്വിരാജിന്റെ നായികാവേഷത്തില്‍ എത്തുന്നത്. സംഗീതമാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്.
മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന്‍ അറിയിച്ചിരുന്നു. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.


Click it and Unblock the Notifications











