»   » പൃഥ്വിരാജിന്റെ ആടുജീവിതം അധികം വൈകിക്കില്ല, ചിത്രീകരണം തീരുമാനിച്ചു!

പൃഥ്വിരാജിന്റെ ആടുജീവിതം അധികം വൈകിക്കില്ല, ചിത്രീകരണം തീരുമാനിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 2017ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. നേരത്തെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞുവെങ്കിലും പല കാരണങ്ങളാലും ചിത്രീകരണം നീട്ടി.

ത്രിഡി രൂപത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും ബ്ലെസി മുമ്പ് വ്യക്തമാക്കിയിരുന്നു.


ബെന്ന്യമാന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവലിലെ നജീം എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു പുതിയ ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നതെന്നും റിപ്പോര്‍ട്ട


ജിഎ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പ്രമുഖ ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

English summary
Prithviraj's Aadujeevitham To Start Rolling In June 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X