»   » മമ്മൂട്ടി ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്, ഗ്രേറ്റ് ഫാദര്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്തുമെന്ന്

മമ്മൂട്ടി ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്, ഗ്രേറ്റ് ഫാദര്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്തുമെന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ഇന്ന് (മാര്‍ച്ച് 30) തിയേറ്ററുകളിലെത്തുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയെ രക്ഷിക്കുമോ, വമ്പന്‍ പ്രതീക്ഷകളോടെ വന്ന ആ 5 ചിത്രങ്ങളും നിരാശപ്പെടുത്തി!


നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാസിന്റെ പുതിയ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി. ഗ്രേറ്റ് ഫാദര്‍ എല്ലാതരം പ്രേക്ഷരെയും സംതൃപ്തിപ്പെടുത്തുമെന്നാണ് പൃഥ്വി പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്ന് വായിക്കാം


പുതുമുഖങ്ങളെ പിന്തുണയ്ക്കുന്നു

മലയാള സിനിമയില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷത്തിലും കഴിവുള്ള പുതുമുഖ സംവിധായകരുടേയും ഒരു പിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നത്.. അതിന് വേണ്ടി ആഗസ്റ്റ് സിനിമയും ആഗസ്റ്റ് സിനിമാ ഫാമിലി അംഗങ്ങളും കഴിയുന്നത്ര പങ്ക് വഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങള്‍ നാളെ മലയാള സിനിമയ്ക് സമ്മാനിക്കുന്നു..


ഗ്രേറ്റ് ഫാദര്‍

മലയാളിയുടെ മെഗാ താരം മമ്മൂട്ടിയുടെ കൂടെ പ്രിയ താരങ്ങളായ ആര്യയും സ്‌നേഹയും പ്രാധാന വേഷത്തില്‍ അഭിനയിക്കുന്ന 'ദി ഗ്രേറ്റ് ഫാദര്‍ പൂര്‍ണമായും എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കും. ആഗസ്റ്റ് സിനിമയ്ക്ക് ഇതുവരെ തന്ന പിന്തുണയും പ്രാര്‍ത്ഥനയും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടീം ആഗസ്റ്റ് ഫാമിലി- എന്നാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


എല്ലാ പിന്തുണയും

തുടക്കം മുതലേ പൃഥ്വിരാജും സംഘവും ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് എല്ലാവിധ പിന്തുണകളും നല്‍കുന്നുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും പൃഥ്വി ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിലെത്തി വിവരങ്ങള്‍ തിരക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമൊക്കെ തന്റെ ഫേസ്ബുക്കിലൂടെയും ട്വിറ്ററില്‍ പേജിലൂടെയും ഷെയര്‍ ചെയ്യാനും പൃഥ്വി മറന്നില്ല.


പൃഥ്വിയുടെ നാം ഷബാന

അതേ സമയം പൃഥ്വി കേന്ദ്ര വില്ലനായി എത്തുന്ന നാം ഷബാന എന്ന ബോളിവുഡ് ചിത്രം നാളെ (മാര്‍ച്ച് 31) തിയേറ്ററുകളിലെത്തുകയാണ്. പൃഥ്വിയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. പൃഥ്വിയെ കൂടാതെ അക്ഷയ് കുമാറും തപ്‌സി പന്നൂസും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


English summary
Prithviraj's about The Great Father which is produced by August cinemas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam