»   » മലയാള സിനിമയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് തന്നെ! കാരണം ഇതാണ്!!!

മലയാള സിനിമയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് തന്നെ! കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജായിരിക്കും മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റ്ാര്‍ എന്ന കാര്യത്തില്‍ ഒരു സംശവുമില്ല. നടന്‍, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ ഒരു സിനിമയിലേക്കായി എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ട് പൃഥ്വി കഴിവ് തെളിയിച്ചു കൊണ്ടിരിക്കുയാണ്. ഓണത്തിന് റിലീസിനെത്തുന്ന പൃഥ്വിയുടെ ആദം ജോണ്‍ എന്ന സിനിമയിലെ വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ഈ വര്‍ഷത്തെ ശക്തയായ സ്ത്രീ തപ്‌സി പന്നു! നടിയെ തിരഞ്ഞെടുത്തിന് പിന്നിലെ കാരണം ഇതായിരുന്നു!!!

കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും പൃഥ്വി പാടിയ പാട്ട് പുറത്തിറക്കിയിരുന്നു. ശേഷം മണിക്കൂറുകള്‍ കൊണ്ട് പാട്ട് വൈറലായി മാറിയിരിക്കുകയാണ്.' മെഴുക് തിരികള്‍ ഉരുകി ഉരുകി അകമെ ഉതിരും നോവില്‍' എന്ന് തുടങ്ങുന്ന പാട്ടയിരുന്നു പൃഥ്വി പാടിയിരുന്നത്.

ആദം ജോണ്‍

ഓണത്തിന് റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ സിനിമയാണ് ആദം ജോണ്‍. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായിരിക്കുകയാണ്.

ആദം ജോണിലെ പാട്ടുകള്‍

ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വന്ന വീഡിയോ സോംഗ് സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥ്വിയുടെ പ്രണയവും വിവാഹവും ഉള്‍പ്പെടുത്തിയ പാട്ട് താരത്തിന് വീണ്ടും ആരാധകരുടെ എണ്ണം കൂട്ടിയിരിക്കുകയാണ്.

ഗായകനായി പൃഥ്വി

ആദം ജോണില്‍ പൃഥ്വി ഗായകന്റെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ്. പൃഥ്വി പാടുന്ന പാട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതും മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ദീപക് ദേവിന്റെ സംഗീതം

ദീപക് ദേവാണ് പൃഥ്വിരാജിനെ ആദ്യമായി ഗായകനാക്കിയത്. ശേഷം ആ കൂട്ടുകെട്ടില്‍ ഒരുപാട് പാട്ടുകള്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. വീണ്ടും ഇരുവരും ആദം ജോണിലൂടെ ഒന്നിക്കുകയാണ്.

സിനിമയുടെ റിലീസ്

ഓണത്തിന് പൃഥ്വിരാജ് നായകനായി അഭിനയിച്ച് ആദം ജോണ്‍ എന്ന സിനിമ റിലീസിനെത്തുകയാണ്. ചിത്രത്തിലും പൃഥ്വിരാജ് പാട്ട് പാടിയിരിക്കുകയാണ്. ചിത്രത്തില്‍ പാടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

English summary
Prithviraj's Adam Joan: Arikil Ini Songs Goes Viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam