»   » പൃഥ്വിരാജിന്റെ ആദം ജോണ്‍ ഹൊറര്‍ സിനിമയാണെന്ന് കരുതിയവര്‍ക്ക് തെറ്റി! ചിത്രം ഇങ്ങനെയായിരിക്കും!

പൃഥ്വിരാജിന്റെ ആദം ജോണ്‍ ഹൊറര്‍ സിനിമയാണെന്ന് കരുതിയവര്‍ക്ക് തെറ്റി! ചിത്രം ഇങ്ങനെയായിരിക്കും!

By: Teressa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ മിടുക്കന്‍ പൃഥ്വിരാജ് തന്നെയാണ്. എസ്ര എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയാണ് ആദം ജോണ്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഹോളിവുഡ് സിനിമകളുമായി സാദൃശ്യം തോന്നുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.

പുറത്ത് വന്ന ട്രെയിലറില്‍ പള്ളി സെമിത്തേരി, മരണം എന്നിങ്ങനെ നിഗുഢതകള്‍ ഒളിപ്പിച്ചിരിക്കുന്ന പലതുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ ചിത്രം ഒരു ഹൊറര്‍ സിനിമയാണെന്ന് കരുതിയിരിക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആദം ജോണ്‍ ഒരു ഹൊറര്‍ സിനിമ അല്ലെന്നും ചിത്രം ക്രൈം, റോമാന്റിക് ത്രില്ലര്‍ സിനിമയാണെന്നുമാണ് സംവിധായകന്‍ ജിനു എബ്രാഹം
പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.

ആദം ജോണ്‍

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രാഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം ജോണ്‍. മുമ്പ് പൃഥ്വിയുടെ മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥ എഴുതിയത് ജിനുവായിരുന്നു.

ഹൊറര്‍ സിനിമ അല്ല

എസ്ര എന്ന ഹൊറര്‍ ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ആദം ജോണ്‍. ചിത്രവും ഒരു ഹൊറര്‍ സിനിമയുമായി സാമ്യമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്.

ക്രൈം, റോമാന്റിക് ത്രില്ലറാണ്

എന്നാല്‍ ആദം ജോണ്‍ ക്രൈം, റോമാന്റിക് ത്രില്ലര്‍ സിനിമയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുറത്ത് വന്ന ട്രെയിലറാണ് ചിത്രം ഹൊറര്‍ ചിത്രമാണെന്നുള്ള സൂചനകള്‍ നല്‍കിയത്.

ട്രെയിലര്‍ ഞെട്ടിച്ചു

ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും ഹോളിവുഡ് ശൈലിയിലേക്ക് മലയാള സിനിമയും ഉയരാന്‍ പോവുകയാണെന്നുള്ള സൂചനകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്.

ആദം ജോണായി പൃഥ്വിരാജ്

ചിത്രത്തില്‍ ആദം ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിയാണ്. പിതാവിന്റെ മരണശേഷം ബിസിനസുകാരനായി മാറുന്ന നായകന്റെ ജീവിതത്തെ ചുറ്റി പറ്റിയാണ് കഥ പറയുന്നത്.

ഭാവന പൃഥ്വിരാജ് കൂട്ടുകെട്ട്

ഭാവന, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന മറ്റൊരു സിനിമയാണ് ആദം ജോണ്‍. സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷം നിരവധി സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചത്. ചിത്രത്തില്‍ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസ്

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം സെപ്റ്റംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Prithviraj's Adam Joan Is Not A Horror Thriller!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam