»   » പൃഥ്വിരാജിനെ പോലെ പ്രണയിക്കാന്‍ ആര്‍ക്ക് കഴിയും! ആദം ജോണിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്!!!

പൃഥ്വിരാജിനെ പോലെ പ്രണയിക്കാന്‍ ആര്‍ക്ക് കഴിയും! ആദം ജോണിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരുന്നത് പോലെ ആദം ജോണ്‍ വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. ഇന്നലെ പുറത്ത് വന്ന ചിത്രത്തിലെ വീഡിയോ സോംഗ് മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയതല്‍ വെച്ച് മികച്ച പ്രണയഗാനമാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയും പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.

മേലേപ്പറമ്പില്‍ ആണ്‍വീട് ഇന്നാണ് നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രധാന കഥാപാത്രങ്ങള്‍ ഇവരായിരിക്കും!

ശവസംസ്‌കാരത്തിന് പള്ളിയില്‍ എത്തിയ എമി എന്ന പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുന്നതുമാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാട്ട് പുറത്തിറങ്ങി പതിനാല് മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ട് കഴിഞ്ഞിരിക്കുന്നത്.

ആദം ജോണ്‍

ജിനു വി എബ്രാഹം സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് ആദം ജോണ്‍. സിനിമയിലെ വീഡിയോ സോംഗ് ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്.

യൂട്യൂബില്‍ ഹിറ്റ്


പാട്ട് പുറത്ത് വന്നതിന് പിന്നാലെ യൂട്യൂബില്‍ ഹിറ്റായി മാറിയിക്കുകയാണ്. വെറും പതിനാല് മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബില്‍ പാട്ട് കേട്ടവരുടെ എണ്ണം മൂന്നര ലക്ഷമാണ്.

സന്തോഷം പങ്കുവെച്ച് താരം

മണിക്കൂറുകള്‍ കൊണ്ട് പാട്ട് ഹിറ്റായി മാറിയതില്‍ സന്തോഷം പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രത്തിലെ പാട്ടിന് കിട്ടിയ അംഗീകാരത്തെ കുറിച്ച് പറഞ്ഞിരുന്നത്.

പ്രണയം, വിവാഹം

പുറത്ത് വന്ന പാട്ടില്‍ ശവസംസ്‌കാരത്തിന് പള്ളിയില്‍ എത്തിയ എമി എന്ന പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുന്നതുമാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മികച്ചൊരു പ്രണയഗാനം

അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് മനോഹരമായ ഒരു പ്രണയഗാനമാണ് ആദം ജോണില്‍ നിന്നും പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

പാട്ട് യൂട്യൂബില്‍ ഹിറ്റായതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ട്രോളുകളും മറ്റും ഇതിനകം ഫേസ്ബുക്കിലൂടെ നിറഞ്ഞൊഴുകുകയാണ്.

നായിക


ബംഗാള്‍ നടിയായ മിസ്തിയാണ് പൃഥ്വിരാജിന്റെ നായികയായ എമിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. പുറത്ത് വന്ന ഗാനരംഗത്ത് പ്രധാന ആകര്‍ഷണമായി നടി ഭാവനയും അഭിനയിക്കുന്നുണ്ട്.

ഓണത്തിന് റിലീസ്


സെപ്റ്റംബര്‍ അവസാനത്തോട് കൂടിയെ ആദം ജോണ്‍ തിയറ്ററുകളില്‍ എത്തുകയുള്ളു എന്ന് പറഞ്ഞിരുന്നെങ്കിലും ആഗസ്റ്റ് 31 ന് ഓണത്തിന് മുന്നോടിയായി സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്.

English summary
Prithviraj's Adam Joans Love song crossed 350 Youtube views in 14 hours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam