»   » ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സുണ്ട്, ട്വിസ്റ്റുണ്ട്, റൊമാന്‍സുണ്ട്, കോമഡിയുണ്ട്....പക്ഷെ ആകെ മൊത്തത്തില്‍ എന്താണ് സിനിമ എന്ന ഒരു സൂചനയും നല്‍കാതെയാണ് ഒരുമിനിട്ട് 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയും അനാര്‍ക്കലിയ്ക്കുണ്ട്. നായിക നിരയില്‍ മിയ ജോര്‍ജും പ്രിയ ഗോറുമാണുള്ളത്. പ്രഥ്വിയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി ബിജു മേനോനും എത്തുന്നു.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ രണ്ട് വലിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് അനാര്‍ക്കലി. ട്രെയിലറിന്റെ ലക്ഷണം കണ്ടാല്‍ ഇതും വിജയിക്കും എന്നുറപ്പാണ്. അങ്ങനെയെങ്കില്‍ പൃഥ്വിയ്ക്ക് ഹാട്രിക് നേടാം.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനാര്‍ക്കലി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് സച്ചി ഈ ചിത്രത്തിന്റെ പണികള്‍

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

ശാന്തനു എന്ന മുങ്ങല്‍ വിദഗ്ധന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

പൃഥ്വിയ്‌ക്കൊപ്പം പ്രാധാന്യമുള്ള മറ്റൊരു വേഷത്തില്‍ ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

മിയ ജോര്‍ജ്ജും പ്രിയ ഗോറുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

സംവിധായകന്‍ വികെ പ്രകാശ് ഉള്‍പടെ, സുരേഷ് കൃഷ്ണ, അരുണ്‍, സുനില്‍ ബാബു, അസിം ജമാല്‍, രണ്‍ജി പണിക്കര്‍, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ബോളിവുഡ് താരം കബീര്‍ ബേദിയാണ് മറ്റൊരു പ്രധാന താരം

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

മാജിക് മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിയ്ക്ക് ശേഷം രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവാണ്. ലക്ഷദ്വീപിലെ കവരത്തി ദ്വീപാണ് പ്രധാന ലൊക്കേഷന്‍.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

വിദ്യാ സാഗറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ഒന്നും പിടി തരാതെ അനാര്‍ക്കലിയുടെ ട്രെയിലര്‍; എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, കണ്ടുനോക്കൂ

ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

English summary
Prithviraj's Anarkali movie trailer released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam