യാത്രയ്ക്കിടയില്‍ പൃഥ്വിരാജ് ഓടിയെത്തിയത് ഇതിനായിരുന്നോ? എന്തായിരിക്കും ആ സര്‍പ്രൈസ്? കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ തുടക്കം കുറിച്ച താരമിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. സിനിമാകുടുംബത്തില്‍ നിന്നും തുടക്കം കുറിച്ച താരം സംവിധായകനായി അരങ്ങേറുകയാണ് ലൂസിഫറിലൂടെ. അഭിനയിച്ചിരുന്ന സമയത്ത് തന്നെ സംവിധാനമോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും തുടങ്ങിയതിന് പിന്നാലെയായാണ് ലൂസിഫറിനെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തിയ ചിത്രത്തില്‍ വിവേക് ഒബ്‌റോയിയാണ് വില്ലനായെത്തിയത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്.

വര്‍ഷാന്ത്യങ്ങളില്‍ കുടുംബത്തിനൊപ്പം യാത്ര നിര്‍ബന്ധമാണ് പൃഥ്വിരാജിന്. എല്ലാവര്‍ഷങ്ങളിലെയും പോലെ ഇത്തവണയും താന്‍ കുടുംബത്തിനൊപ്പമുള്ള യാത്രയിലാണ് ഇപ്പോഴെന്നും യാത്രയ്ക്കിടയില്‍ നിന്നും ഒരുദിവസത്തേക്ക് തിരിച്ചെത്തിയതിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുമൊക്കെയാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കിടിലന്‍ മേക്കോവറുമായെത്തിയ താരത്തിന്റെ ലൈവ് വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു. താരത്തിന്റെ ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

 4 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്

4 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്

സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വില്ലനും ഒടിയനും ശേഷം വീണ്ടും മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കോംപിനേഷന്‍ ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍, പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന ലാലേട്ടനെയാണ് ലൂസിഫറില്‍ കാണാവുകയെന്ന് ടൊവിനോ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് താരങ്ങളെല്ലാം വാചാലരായിരുന്നു.

നയന്‍ ട്രെയിലര്‍ ഉടനെത്തും

നയന്‍ ട്രെയിലര്‍ ഉടനെത്തും

ആഗസ്റ്റ് സിനിമാസില്‍ നിന്നും വേര്‍പിരിഞ്ഞപ്പോള്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 2 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് സുപ്രിയയുടെ കൂടി പങ്കാളിത്തത്തോടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി താരമെത്തിയത്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് നയന്‍ എന്ന സിനിമയുമായാണ് എത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയില്‍ നായകനായെത്തിയതും പൃഥ്വിരാജ് തന്നെയാണ്. നേരത്തെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. അധികം വൈകാതെ തന്നെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുമെന്നുള്ള സന്തോഷ വാര്‍ത്തയും താരം പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

ഫെബ്രുവരി 7 ന് തന്നെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പോയവര്‍ഷത്തില്‍ ചുരുക്കം ചില സിനിമകളിലെ താരം അഭിനയിച്ചിരുന്നുള്ളൂ. പ്രൊഡജക്ഷന്‍ ഹാസും സംവിധാനവുമൊക്കെയായി ആകെ തിരക്കിലായിരുന്നു പൃഥ്വിരാജ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന നയന്‍ സിനിമയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

സര്‍പ്രൈസ് പ്രഖ്യാപനം

സര്‍പ്രൈസ് പ്രഖ്യാപനം

പുതുവര്‍ഷത്തിന് മുന്നോടിയായി സകല തിരക്കുകളും മാറ്റിവെച്ച് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ശീലമാണ് പൃഥ്വിരാജിനുള്ളത്. ഇത്തവണയും താനത് തെറ്റിച്ചില്ലെന്നും കുടുംബത്തിനൊപ്പമുള്ള യാത്രയിലാണെന്നും യാത്രയ്ക്കിടയില്‍ ഒരു ദിവസത്തേക്ക് എത്തിയതാണെന്നും താരം പറയുന്നു. ഈ വരവിന് പിന്നില്‍ വലിയൊരു സര്‍പ്രൈസുണ്ട്. ഇന്ന് (ഞായറാഴ്ച) ഉച്ചയോട് കൂടി ആ സര്‍പ്രൈസ് പുറത്തുവിടുമെന്നും താരം പറയുന്നു. എന്തായിരിക്കും ആ സര്‍പ്രൈസെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഊഹാപോഹങ്ങള്‍ നടക്കട്ടെ

ഊഹാപോഹങ്ങള്‍ നടക്കട്ടെ

സര്‍പ്രൈസ് എന്തായിരിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ തുടരട്ടെയെന്നും ഉച്ചവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിക്കട്ടെയെന്നും കരുതിയാണ് താന്‍ സര്‍പ്പൈസിനെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയതെന്നും പൃഥ്വി പറയുന്നു. ആരാധകര്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രഖ്യാപനമാണ് പുറത്തുവരുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍.

ലൈവ് വീഡിയോ കാണാം

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X