»   » ആരാധകന്‍ ആഗ്രഹം അറിയിച്ചു, വളരെ സിംപിളായി പൃഥ്വി അത് നിറവേറ്റിക്കൊടുത്തു...

ആരാധകന്‍ ആഗ്രഹം അറിയിച്ചു, വളരെ സിംപിളായി പൃഥ്വി അത് നിറവേറ്റിക്കൊടുത്തു...

Posted By:
Subscribe to Filmibeat Malayalam
ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് പൃഥ്വി | filmibeat Malayalam

ഇന്ന് മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ്. തലക്കനവും അഹങ്കാരവുമൊക്കെയുള്ള നടനാണ് പൃഥ്വിരാജ് എന്ന് പറഞ്ഞവരെല്ലാം ഇന്ന് ആ വാക്ക് തിരുത്തി പറഞ്ഞു തുടങ്ങി. വിമര്‍ശനങ്ങളെ മൗനത്തിലൂടെ നേരിട്ട പൃഥ്വിരാജിന്റെ ശക്തി എന്നും ആരാധകരാണ്. അതുകൊണ്ട് തന്നെ ആ ആരാധകരെ പൃഥ്വി ഒരിക്കലും കൈവിടില്ല.

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

തന്നെ ഏട്ടനെ പോലെ സ്‌നേഹിക്കുന്ന ആരാധകരന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തിരിയ്ക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിയില്‍ നിന്ന് ആശംസ ലഭിക്കണം എന്നാഗ്രഹിച്ച ആരാധകന് നടന്‍ അത് ചെയ്തു കൊടുത്തു. ട്വിറ്റര്‍ സംവാദത്തിനിടെയായിരുന്നു ആരാധകരുടെ ആഗ്രഹം പൃഥ്വി നിറവേറ്റി കൊടുത്തത്.

ട്വിറ്ററില്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് പൃഥ്വിരാജ്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ആരാധകരുമായി സംവദിക്കാനും പൃഥ്വി ഫേസ്ബുക്കും ട്വിറ്ററും ഉപയോഗപ്പെടുത്തുന്നു.

ഇത്തവണ ട്വിറ്റര്‍ സംവാദം

ഇത്തവണ സംവാദത്തിനിടെ പൃഥ്വിരാജിന്റെ ആരാധകര്‍ ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിയ്ക്കുകയായിരുന്നു. പിറന്നാള്‍ ആശംസയും വിവാഹ വാര്‍ഷിക ആശംസയും പൃഥ്വിയില്‍ നിന്ന് ലഭിക്കണം എന്നാഗ്രഹിച്ച ആരാധകര്‍ക്ക് നടന്‍ അത് സാധിച്ചു കൊടുത്തു.

ലാല്‍ കഴിഞ്ഞാല്‍ ഏട്ടന്‍

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏട്ടന്‍ ഇപ്പോള്‍ പൃഥ്വിരാജാണ്. ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ക്രൂരമായി വിമര്‍ശിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്. എന്നാല്‍ വിമര്‍ശങ്ങളെ വിജയം കൊണ്ടാണ് പൃഥ്വി നേരിട്ടത്. ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ നേടി പൃഥ്വി വിമര്‍ശനങ്ങളെ പ്രശംസകളാക്കി മാറ്റി.

സെലക്ടീവായി

അത് മാത്രമല്ല കരിയറില്‍ പൃഥ്വി വളരെ അധികം സെലക്ടീവായി. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും നടന്‍ നല്ല തിരക്കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുത്തു.

സംവിധാനത്തിലേക്ക്

ഇപ്പോള്‍ സംവിധായകന്റെ തൊപ്പി അണിയാനുള്ള പുറപ്പാടിലാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2018 ല്‍ ആരംഭിയ്കക്ും. മുരളി ഗോപിയുടേതാണ് തിരക്കഥ.

പുതിയ ചിത്രങ്ങള്‍

വിമാനം എന്ന ചിത്രത്തിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്‍ പൂര്‍ത്തിയാക്കി. ഡെട്രോയിറ്റ് ക്രോസിങ് ആണ് മറ്റൊരു ചിത്രം. ഇത കൂടാതെ ആര്‍ എസ് വിമലിന്റെ കര്‍ണനും പൃഥ്വിയ്ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

English summary
Prithviraj's birthday whishes to his fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam